So when you meet those who disbelieve [in battle], strike [their] necks until, when you have inflicted slaughter upon them, then secure [their] bonds, and either [confer] favor afterwards or ransom [them] until the war lays down its burdens. That [is the command]. And if Allah had willed, He could have taken vengeance upon them [Himself], but [He ordered armed struggle] to test some of you by means of others. And those who are killed in the cause of Allah – never will He waste their deeds. (Muhammad [47] : 4)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അതിനാല്‍ യുദ്ധത്തില്‍ സത്യനിഷേധികളുമായി ഏറ്റുമുട്ടിയാല്‍ അവരുടെ കഴുത്ത് വെട്ടുക. അങ്ങനെ നിങ്ങളവരെ കീഴ്പ്പെടുത്തിയാല്‍ അവരെ പിടിച്ചുകെട്ടുക. പിന്നെ അവരോട് ഉദാരനയം സ്വീകരിക്കുകയോ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അവസാനിക്കുന്നതുവരെയാണിത്. അതാണ് യുദ്ധനയം. അല്ലാഹു ഇച്ഛിച്ചിരുന്നുവെങ്കില്‍ അവന് തന്നെ ശത്രുക്കളെ കീഴ്പ്പെടുത്തുമായിരുന്നു. എന്നാല്‍ ഈ നടപടി നിങ്ങളില്‍ ചിലരെ മറ്റു ചിലരാല്‍ പരീക്ഷിക്കാനാണ്. ദൈവമാര്‍ഗത്തില്‍ വധിക്കപ്പെട്ടവരുടെ പ്രവര്‍ത്തനങ്ങളെ അവനൊട്ടും പാഴാക്കുകയില്ല. (മുഹമ്മദ് [47] : 4)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക.[1] എന്നിട്ട് അതിനു ശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത് വരെയത്രെ അത്.[2] അതാണ് (യുദ്ധത്തിന്റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന് ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട് പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല.
[1] ഒന്നുകില്‍ ശത്രുക്കളാല്‍ ഉന്മൂലനം ചെയ്യപ്പെടുക അല്ലെങ്കില്‍ ശത്രുക്കളെ ഉന്മൂലനം ചെയ്യുക-രണ്ടിലൊന്ന് അനിവാര്യമായിത്തീരുന്ന സാഹചര്യത്തിലാണ് റസൂലും സ്വഹാബികളും ആദ്യകാലത്ത് യുദ്ധത്തിന് ഒരുങ്ങിയത്. ഇത്തരം ഒരു യുദ്ധത്തില്‍ ശത്രുവിനെ അമര്‍ച്ച ചെയ്യുന്നതിനുമുമ്പ് ഏത് വിധം ദാക്ഷിണ്യവും ആത്മഹത്യാപരമായിരിക്കും. ഉന്മൂലന ഭീഷണി നീങ്ങിക്കഴിഞ്ഞാല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കുകയും, ഉചിതമായ മറ്റു നടപടികള്‍ സ്വീകരിക്കുകയുമാവാം. [2] യുദ്ധഭീഷണി നീങ്ങിയാല്‍ സമാധാനപൂര്‍വം സഹവര്‍ത്തിക്കൽ ഉചിതമായ സാഹചര്യത്തിൽ അങ്ങനെ ചെയ്യാം.
2 Mokhtasar Malayalam
അല്ലയോ (ഇസ്ലാമിൽ) വിശ്വസിച്ചവരേ! നിങ്ങൾ യുദ്ധത്തിൽ ഏർപ്പെട്ട നിഷേധികളെ കണ്ടുമുട്ടിയാൽ അവരുടെ പിരടിയിൽ നിങ്ങളുടെ വാളുകൾ കൊണ്ട് വെട്ടുക. യുദ്ധം കൊടുമ്പിരി കൊള്ളുന്നത് വരെ അവരുമായി നിങ്ങൾ പോരാട്ടത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുക. അങ്ങനെ അവരെ നിങ്ങൾ അമർച്ച ചെയ്യുക. അങ്ങനെ കടുത്ത പോരാട്ടം കഴിഞ്ഞാൽ നിങ്ങൾ അവരെ ശക്തിയായി ബന്ധിക്കുക. അങ്ങനെ അവരെ നിങ്ങൾ ബന്ധിച്ചു കഴിഞ്ഞാൽ നല്ലതെന്ന് നിങ്ങൾ മനസ്സിലാകുന്ന തീരുമാനം കൈക്കൊള്ളാം. ഒന്നല്ലെങ്കിൽ മോചനമൂല്യമൊന്നും പകരമായി വാങ്ങാതെ അവരെ തടവിൽ നിന്ന് സ്വതന്ത്രരാക്കാം. ഇല്ലെങ്കിൽ മോചനദ്രവ്യമായി സമ്പത്തോ മറ്റോ സ്വീകരിച്ച് നിങ്ങൾക്ക് അവരെ വെറുതെ വിടാം. അവർ ഇസ്ലാം സ്വീകരിക്കുകയോ (മുസ്ലിം ഭരണാധികാരിയുമായി) കരാറിൽ ഏർപ്പെടാൻ തയ്യാറാവുകയോ ചെയ്തു കൊണ്ട് യുദ്ധം അവസാനിക്കുന്നതു വരെ നിങ്ങൾ പോരാട്ടം തുടരുക. ഇങ്ങനെ നിഷേധികളെ കൊണ്ട് മുസ്ലിംകൾ പരീക്ഷിക്കപ്പെടുന്നതും, വിജയപരാജയങ്ങൾ മാറിമറിയുന്നതും, ചിലർ മറ്റുള്ളവർക്ക് മേൽ വിജയിക്കുന്നതുമെല്ലാം അല്ലാഹുവിൻ്റെ വിധിയാകുന്നു. ഒരു യുദ്ധവും കൂടാതെ നിഷേധികൾക്ക് മേൽ വിജയം നൽകാൻ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അങ്ങനെ സാധിക്കുമായിരുന്നു. എന്നാൽ അവൻ നിങ്ങളിൽ ചിലരെ മറ്റു ചിലരെ കൊണ്ട് പരീക്ഷിക്കുന്നതിനായാണ് ജിഹാദ് (ഇസ്ലാമിക മാർഗത്തിലെ യുദ്ധം) നിയമമാക്കിയത്. ആരാണ് വിശ്വാസികളുടെ കൂട്ടത്തിൽ നിന്ന് യുദ്ധം ചെയ്യുവാൻ തയ്യാറാവുകയെന്നും, മാറിനിൽക്കുകയെന്നും പരീക്ഷിക്കാൻ വേണ്ടി. (ഇസ്ലാമിൽ) വിശ്വസിച്ചവനെ കൊണ്ട് നിഷേധിക്കും പരീക്ഷണമുണ്ട്. മുസ്ലിം (നിഷേധിയുടെ കൈ കൊണ്ട്) കൊല്ലപ്പെട്ടാൽ അവൻ (മുസ്ലിം) സ്വർഗത്തിൽ പ്രവേശിക്കും. എന്നാൽ മുസ്ലിം അവനെ (നിഷേധിയെ) കൊലപ്പെടുത്തിയാൽ അവൻ (നിഷേധി) നരകത്തിൽ പ്രവേശിക്കുകയും ചെയ്യും. അല്ലാഹുവിൻ്റെ മാർഗത്തിൽ കൊല്ലപ്പെട്ടവരുടെ പ്രവർത്തനങ്ങൾ അല്ലാഹു നിഷ്ഫലമാക്കില്ല.