The bedouins say, "We have believed." Say, "You have not [yet] believed; but say [instead], 'We have submitted,' for faith has not yet entered your hearts. And if you obey Allah and His Messenger, He will not deprive you from your deeds of anything. Indeed, Allah is Forgiving and Merciful." (Al-Hujurat [49] : 14)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മരുഭൂവാസികളായ അറബികള്‍ അവകാശപ്പെടുന്നു: ''ഞങ്ങളും വിശ്വസിച്ചിരിക്കുന്നു.'' പറയുക: നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. എന്നാല്‍ 'ഞങ്ങള്‍ കീഴൊതുങ്ങിയിരിക്കുന്നു'വെന്ന് നിങ്ങള്‍ പറഞ്ഞുകൊള്ളുക. വിശ്വാസം നിങ്ങളുടെ മനസ്സുകളില്‍ പ്രവേശിച്ചിട്ടില്ല. നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവെങ്കില്‍ നിങ്ങളുടെ കര്‍മഫലങ്ങളില്‍ അവനൊരു കുറവും വരുത്തുകയില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്. (അല്‍ഹുജുറാത്ത് [49] : 14)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഗ്രാമീണ അറബികള്‍ പറയുന്നു; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു (മുഅ്മിനുകൾ ആയിരിക്കുന്നു) എന്ന്. നീ പറയുക: നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. എന്നാല്‍ ഞങ്ങള്‍ കീഴ്പെട്ടിരിക്കുന്നു (മുസ്ലിംകൾ ആയിരിക്കുന്നു) എന്ന് നിങ്ങള്‍ പറഞ്ഞു കൊള്ളുക. വിശ്വാസം നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിച്ചുകഴിഞ്ഞിട്ടില്ല. അല്ലാഹുവെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മ്മഫലങ്ങളില്‍ നിന്ന് യാതൊന്നും അവന് കുറവ് വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
2 Mokhtasar Malayalam
ഗ്രാമീണ അറബികളിൽ പെട്ട ചിലർ നബി -ﷺ- യുടെ അടുക്കൽ വന്നപ്പോൾ അവർ 'ഞങ്ങൾ അല്ലാഹുവിലും റസൂലിലും വിശ്വസിച്ചിരിക്കുന്നു' എന്ന് പറയുന്നു. നബിയേ! അവരോട് പറയുക: നിങ്ങൾ ഈ സമയം വരെ വിശ്വാസികളായിട്ടില്ല. പക്ഷേ ഞങ്ങൾ കീഴൊതുങ്ങുകയും സമർപ്പിക്കുകയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞോളൂ. ഇപ്പോഴും വിശ്വാസം നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിച്ചിട്ടില്ല. ചിലപ്പോൾ ഇനിയൊരു സമയം അത് നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിച്ചേക്കാം. അല്ലയോ ഗ്രാമീണ അറബികളേ! നിങ്ങൾ അല്ലാഹുവിനെയും അവൻ്റെ ദൂതരെയും വിശ്വാസം സ്വീകരിക്കുന്നതിലും, സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നതിലും നിഷിദ്ധങ്ങൾ വെടിയുന്നതിലും അനുസരിച്ചാൽ, അല്ലാഹു നിങ്ങളുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും തന്നെ കുറവ് വരുത്തുകയില്ല. തീർച്ചയായും അല്ലാഹു തൻ്റെ അടിമകളിൽ നിന്ന് ഖേദത്തോടെ പശ്ചാത്തപിക്കുന്നവർക്ക് ധാരാളമായി പൊറുത്തു കൊടുക്കുന്ന 'ഗഫൂറും', അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്ന 'റഹീമു'മാകുന്നു.