And if two factions among the believers should fight, then make settlement between the two. But if one of them oppresses the other, then fight against the one that oppresses until it returns to the ordinance of Allah. And if it returns, then make settlement between them in justice and act justly. Indeed, Allah loves those who act justly. (Al-Hujurat [49] : 9)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യവിശ്വാസികളിലെ രണ്ടു വിഭാഗം പരസ്പരം പോരടിച്ചാല് നിങ്ങള്‍ അവര്‍ക്കിടയില്‍ സന്ധിയുണ്ടാക്കുക. പിന്നെ അവരിലൊരു വിഭാഗം മറു വിഭാഗത്തിനെതിരെ അതിക്രമം കാട്ടിയാല്‍ അതിക്രമം കാണിച്ചവര്‍ക്കെതിരെ നിങ്ങള്‍ യുദ്ധം ചെയ്യുക; അവര്‍ അല്ലാഹുവിന്റെ കല്പനയിലേക്ക് മടങ്ങിവരും വരെ. അവര്‍ മടങ്ങി വരികയാണെങ്കില്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വം സന്ധിയുണ്ടാക്കുക. നീതി പാലിക്കുക. നീതി പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. (അല്‍ഹുജുറാത്ത് [49] : 9)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ പരസ്പരം പോരടിച്ചാല് നിങ്ങള്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണം. എന്നിട്ടു രണ്ടില്‍ ഒരു വിഭാഗം മറുവിഭാഗത്തിനെതിരില്‍ അതിക്രമം കാണിച്ചാല്‍ അതിക്രമം കാണിക്കുന്ന വിഭാഗത്തോട് അവര്‍ അല്ലാഹുവിന്റെ കല്പനയിലേക്ക് മടങ്ങിവരുന്നതു വരെ നിങ്ങള്‍ യുദ്ധം നടത്തണം. അങ്ങനെ ആ വിഭാഗം മടങ്ങിവരികയാണെങ്കില്‍ നീതിപൂര്‍വ്വം ആ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുകയും നിങ്ങള്‍ നീതി പാലിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
2 Mokhtasar Malayalam
(ഇസ്ലാമിൽ) വിശ്വസിച്ചവരിൽ പെട്ട രണ്ടു വിഭാഗങ്ങൾ പരസ്പരം പോരടിച്ചാൽ - വിശ്വാസികളേ! - അവർക്കിടയിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാൻ അല്ലാഹുവിൻ്റെ നിയമം അനുസരിച്ച് വിധിക്കുന്നതിലേക്ക് അവരെ നിങ്ങൾ ക്ഷണിക്കുക. അവരിൽ ഒരു കൂട്ടർ രഞ്ജിപ്പിന് തയ്യാറാകാതെ, അതിക്രമം പ്രവർത്തിച്ചാൽ അക്കൂട്ടരോട് - അവർ അല്ലാഹുവിൻ്റെ വിധിയിലേക്ക് മടങ്ങി വരുന്നത് വരെ - നിങ്ങൾ പോരാടുക. ഇനി അവർ അല്ലാഹുവിൻ്റെ വിധിയിലേക്ക് മടങ്ങി വന്നാൽ അവർക്കിടയിൽ നീതിപൂർവ്വകമായി നിങ്ങൾ രഞ്ജിപ്പുണ്ടാക്കുക. അവർക്കിടയിൽ വിധി കൽപ്പിക്കുന്നതിൽ നിങ്ങളും നീതി പുലർത്തുക. തീർച്ചയായും അല്ലാഹു തങ്ങളുടെ വിധികളിൽ നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.