O you who have believed, remember the favor of Allah upon you when a people determined to extend their hands [in aggression] against you, but He withheld their hands from you; and fear Allah. And upon Allah let the believers rely. (Al-Ma'idah [5] : 11)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിച്ചവരേ, അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹം ഓര്‍ത്തുനോക്കൂ: ഒരുകൂട്ടര്‍ നിങ്ങള്‍ക്ക് നേരെ കൈയോങ്ങാന്‍ ഒരുമ്പെടുകയായിരുന്നു. അപ്പോള്‍ അല്ലാഹു നിങ്ങളില്‍ നിന്ന് അവരുടെ കൈകളെ തടഞ്ഞുനിര്‍ത്തി. അതിനാല്‍ അല്ലാഹുവെ സൂക്ഷിക്കുക. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം സര്‍വം സമര്‍പ്പിക്കട്ടെ. (അല്‍മാഇദ [5] : 11)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളേ, ഒരു ജനവിഭാഗം നിങ്ങളുടെ നേരെ (ആക്രമണാര്‍ത്ഥം) അവരുടെ കൈകള്‍ നീട്ടുവാന്‍ മുതിര്‍ന്നപ്പോള്‍, അവരുടെ കൈകളെ നിങ്ങളില്‍ നിന്ന് തട്ടിമാറ്റിക്കൊണ്ട് അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുവിന്‍. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം ഭരമേല്പിക്കട്ടെ.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങൾക്ക് മേൽ സമാധാനം വർഷിച്ചു കൊണ്ടും, നിങ്ങളെ പിടികൂടുന്നതിനും നിലംപരിശാക്കാനും ഉദ്ദേശിച്ചു കൊണ്ട് നിങ്ങൾക്ക് നേരെ കൈകൾ നീട്ടുവാൻ നിങ്ങളുടെ ശത്രുക്കൾ ഉദ്ദേശിച്ചപ്പോൾ അവരുടെ ഹൃദയങ്ങളിൽ ഭയം ഇട്ടുനൽകിക്കൊണ്ടും അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹം നിങ്ങളുടെ നാവുകൾ കൊണ്ടും ഹൃദയങ്ങൾ കൊണ്ടും നിങ്ങൾ സ്മരിക്കുക. അപ്പോൾ അല്ലാഹു അവരെ നിങ്ങളിൽ നിന്ന് തിരിച്ചു കളയുകയും, നിങ്ങളെ അവരിൽ നിന്ന് സംരക്ഷിക്കുകയും ചെയ്തു. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. (അല്ലാഹുവിൽ) വിശ്വസിച്ചവർ അവരുടെ ഭൗതികവും മതപരവുമായ എല്ലാ നന്മകളും നേടിയെടുക്കുന്നതിനായി അല്ലാഹുവിൻ്റെ മേൽ മാത്രം ഭരമേൽപ്പിക്കട്ടെ.