O you who have believed, do not take the Jews and the Christians as allies. They are [in fact] allies of one another. And whoever is an ally to them among you – then indeed, he is [one] of them. Indeed, Allah guides not the wrongdoing people. (Al-Ma'idah [5] : 51)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിച്ചവരേ, ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ കൈകാര്യകര്‍ത്താക്കളാക്കരുത്. അവരന്യോന്യം കൈകാര്യകര്‍ത്താക്കളാണ്. നിങ്ങളിലാരെങ്കിലും അവരെ കൈകാര്യകര്‍ത്താക്കളാക്കുന്നുവെങ്കില്‍ അവനും അവരില്‍പെട്ടവനായിത്തീരും. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. (അല്‍മാഇദ [5] : 51)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന് തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
2 Mokhtasar Malayalam
അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചവരേ! യഹൂദരിൽ നിന്നും നസ്വാറാക്കളിൽ നിന്നും -ആത്മബന്ധം വെച്ചു പുലർത്തുന്ന- അടുപ്പക്കാരെയും ഉറ്റമിത്രങ്ങളെയും നിങ്ങൾ സ്വീകരിക്കരുത്. യഹൂദർ അവരുടെ ആദർശത്തിലുള്ളവരുമായാണ് ആത്മബന്ധം സ്വീകരിക്കുന്നത്. നസ്വാറാക്കൾ അവരുടെ ആദർശത്തിലുള്ളവരുമായാണ് ആത്മബന്ധം സ്വീകരിക്കുന്നത്. ഈ രണ്ടു കൂട്ടരും ഒരുമിക്കുന്നത് നിങ്ങളോടുള്ള ശത്രുതയിൽ മാത്രമാണ്. നിങ്ങളിൽ നിന്ന് ആരെങ്കിലും അവരെ ആത്മമിത്രങ്ങളാക്കുന്നെങ്കിൽ അവനും അവരുടെ കൂട്ടത്തിൽ പെട്ടവൻ തന്നെ. തീർച്ചയായും അല്ലാഹു (അവനെ) നിഷേധിച്ചവരെ ആത്മമിത്രങ്ങളാക്കി കൊണ്ട് അതിക്രമം പ്രവർത്തിക്കുന്നവരെ നേർവഴിയിലേക്ക് നയിക്കുന്നതല്ല.