We had already taken the covenant of the Children of Israel and had sent to them messengers. Whenever there came to them a messenger with what their souls did not desire, a party [of messengers] they denied, and another party they killed. (Al-Ma'idah [5] : 70)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഇസ്രയേല്‍ മക്കളോട് നാം കരാര്‍ വാങ്ങിയിട്ടുണ്ട്. അവരിലേക്ക് നാം ദൂതന്മാരെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ ഓരോ ദൈവദൂതനും അവരുടെ മനസ്സിനിണങ്ങാത്ത സന്ദേശങ്ങളുമായി അവരുടെ അടുത്ത് ചെന്നപ്പോഴൊക്കെ അവര്‍ ആ ദൈവദൂതന്മാരില് ചിലരെ തള്ളിപ്പറയുകയും മറ്റുചിലരെ കൊല്ലുകയുമാണുണ്ടാത്. (അല്‍മാഇദ [5] : 70)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഇസ്രായീല്‍ സന്തതികളോട് നാം കരാര്‍ വാങ്ങുകയും, അവരിലേക്ക് നാം ദൂതന്മാരെ അയക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ ദേഹേച്ഛക്ക് പിടിക്കാത്ത കാര്യങ്ങളുമായി അവരുടെ അടുത്ത് ഏതെങ്കിലുമൊരു ദൂതന് ചെന്നപ്പോളൊക്കെ ദൂതന്മാരില് ഒരു വിഭാഗത്തെ അവര്‍ നിഷേധിച്ച് തള്ളി. മറ്റൊരു വിഭാഗത്തെ അവര്‍ കൊലപ്പെടുത്തുന്നു.
2 Mokhtasar Malayalam
(അല്ലാഹുവിൻ്റെ നബിമാർ പറയുന്നത്) കേൾക്കുകയും അനുസരിക്കുകയും ചെയ്തു കൊള്ളാമെന്ന് ഇസ്രാഈല്യരിൽ നിന്ന് നാം ഉറച്ച കരാറുകൾ വാങ്ങിയിട്ടുണ്ട്. അല്ലാഹുവിൻ്റെ വിധിവിലക്കുകൾക്ക് അവർക്ക് എത്തിച്ചു നൽകാൻ നമ്മുടെ ദൂതന്മാരെ നാം അവരിലേക്ക് നിയോഗിക്കുകയും ചെയ്തു. എന്നാൽ അവരിൽ നിന്ന് എടുത്ത കരാറുകൾ അവർ ലംഘിക്കുകയും, അങ്ങനെ ദൂതന്മാർ കൊണ്ടുവന്നതിൽ നിന്ന് തിരിഞ്ഞു കളഞ്ഞു കൊണ്ടും അവരിൽ ചിലരെ കളവാക്കിയും മറ്റു ചിലരെ കൊന്നുകളഞ്ഞും തങ്ങളുടെ ദേഹേഛകൾ മന്ത്രിക്കുന്നതിനെ പിൻപറ്റുകയുമാണ് അവർ ചെയ്തത്.