Satan only wants to cause between you animosity and hatred through intoxicants and gambling and to avert you from the remembrance of Allah and from prayer. So will you not desist? (Al-Ma'idah [5] : 91)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്താനും, അല്ലാഹുവെ ഓര്‍ക്കുന്നതില്‍നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയാനുമാണ് പിശാച് ഉദ്ദേശിക്കുന്നത്. അതിനാല്‍ നിങ്ങള്‍ ആ തിന്മകളില്നിന്ന് വിരമിക്കാനൊരുക്കമുണ്ടോ? (അല്‍മാഇദ [5] : 91)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മദ്യത്തെയും ചൂതാട്ടത്തെയും നിങ്ങൾക്ക് ഭംഗിയാക്കി തോന്നിപ്പിക്കുന്നത് കൊണ്ട് പിശാച് ഉദ്ദേശിക്കുന്നത് ഹൃദയങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ഉണ്ടാക്കുവാനും, അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്നും നിസ്കാരത്തിൽ നിന്നും തിരിച്ചു കളയാനുമാണ്. അതിനാൽ -അല്ലാഹുവിൽ വിശ്വസിക്കുന്നവരേ!- നിങ്ങളീ തിന്മകൾ ഇനിയും ഉപേക്ഷിക്കുന്നില്ലേ?! അതാണ് നിങ്ങൾക്ക് അനുയോജ്യമായിട്ടുള്ളത് എന്നതിൽ യാതൊരു സംശയവുമില്ല; അതിനാൽ അവയെല്ലാം നിങ്ങൾ അവസാനിപ്പിക്കുക.