O you who have believed, Allah will surely test you through something of the game that your hands and spears [can] reach, that Allah may make evident those who fear Him unseen. And whoever transgresses after that – for him is a painful punishment. (Al-Ma'idah [5] : 94)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിച്ചവരേ, നിങ്ങളുടെ കൈകള്‍ക്കും കുന്തങ്ങള്‍ക്കും വേഗം പിടികൂടാവുന്ന ചില വേട്ട ജന്തുക്കളെക്കൊണ്ട് അല്ലാഹു നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. കാണാതെതന്നെ അല്ലാഹുവെ ഭയപ്പെടുന്നവരാരെന്ന് തിരിച്ചറിയാനാണിത്. ആരെങ്കിലും അതിനുശേഷം അതിക്രമം കാണിച്ചാല്‍ അയാള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്. (അല്‍മാഇദ [5] : 94)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളേ, നിങ്ങളുടെ കൈകള്‍കൊണ്ടും ശൂലങ്ങള്‍ കൊണ്ടും വേട്ടയാടിപ്പിടിക്കാവുന്ന വിധത്തിലുള്ള വല്ല ജന്തുക്കളും മുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും.[1] അദൃശ്യമായ നിലയില്‍ അല്ലാഹുവെ ഭയപ്പെടുന്നവരെ അവന് വേര്‍തിരിച്ചറിയാന്‍ വേണ്ടിയത്രെ അത്. വല്ലവനും അതിന് ശേഷം അതിക്രമം കാണിച്ചാല്‍ അവന്ന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.
[1] ഹജജ്- ഉംറഃ കര്‍മ്മങ്ങളില്‍ പ്രവേശിച്ചവര്‍ക്ക് വേട്ട നിഷിദ്ധമാണ്. എത്തിപ്പിടിക്കാവുന്ന ദൂരത്തില്‍ ജന്തുക്കളെ മുമ്പില്‍ കണ്ടാല്‍ ഒരു തീര്ത്ഥാടകന് ഈ വിലക്ക് ലംഘിക്കുമോ എന്ന് അല്ലാഹു പരീക്ഷിക്കുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങൾ (ഹജ്ജിനുള്ള) ഇഹ്റാമിലായിരിക്കെ നിങ്ങൾക്കരികിലേക്ക് വേട്ടയാടിപ്പിടിക്കാവുന്ന കരയിൽ ജീവിക്കുന്ന ചില മൃഗങ്ങളെ എത്തിച്ചു കൊണ്ട് അല്ലാഹു നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. കൈ കൊണ്ടെത്തി പിടിക്കാവുന്ന ചെറുമൃഗങ്ങളും, കുന്തം കൊണ്ട് വേട്ടയാടി പിടിക്കാവുന്ന വലിയ മൃഗങ്ങളും അക്കൂട്ടത്തിലുണ്ടാകും. അല്ലാഹു എല്ലാം അറിയുന്നു എന്ന് പൂർണ്ണമായി വിശ്വസിക്കുന്നതിനാൽ അവനെ രഹസ്യത്തിൽ ഭയപ്പെടുകയും, തൻ്റെ പ്രവർത്തനങ്ങളെല്ലാം അറിയുന്ന സ്രഷ്ടാവിനെ ഭയന്നു കൊണ്ട് (ഇഹ്റാമിലായിരിക്കെ) ആ മൃഗത്തെ വേട്ടയാടുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നത് ആരാണെന്ന് പ്രകടമാവുന്നതിനും, അങ്ങനെ അടിമകൾ വിചാരണ ചെയ്യപ്പെടാവുന്ന രൂപത്തിൽ (അത്തരക്കാർ ആരാണെന്നത്) വ്യക്തമാകുന്നതിനും വേണ്ടിയത്രെ അവൻ അപ്രകാരം പരീക്ഷിക്കുന്നത്. അപ്പോൾ ആരെങ്കിലും ഈ അതിര് ലംഘിക്കുകയും, ഹജ്ജിനോ ഉംറക്കോ ഉള്ള ഇഹ്റാമിലായിരിക്കെ വേട്ടയാടുകയും ചെയ്തുവോ; അവന് അല്ലാഹു വിലക്കിയ കാര്യം പ്രവർത്തിച്ചത് കാരണത്താൽ പരലോകത്ത് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.