Lawful to you is game from the sea and its food as provision for you and the travelers, but forbidden to you is game from the land as long as you are in the state of ihram. And fear Allah to whom you will be gathered. (Al-Ma'idah [5] : 96)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
കടലിലെ വേട്ടയും അതിലെ ആഹാരവും നിങ്ങള്‍ക്ക് അനുവദനീയമാണ്. അത് നിങ്ങള്‍ക്കും യാത്രാസംഘങ്ങള്‍ക്കുമുള്ള ഭക്ഷണമാണ്. എന്നാല്‍ ഇഹ്റാമിലായിരിക്കെ കരയിലെ വേട്ട നിങ്ങള്‍ക്കു നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ ആരിലേക്കാണോ ഒരുമിച്ചു കൂട്ടപ്പെടുക, ആ അല്ലാഹുവെ സൂക്ഷിക്കുക. (അല്‍മാഇദ [5] : 96)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ക്കും യാത്രാസംഘങ്ങള്‍ക്കും ജീവിതവിഭവമായിക്കൊണ്ട് കടലിലെ വേട്ട ജന്തുക്കളും സമുദ്രാഹാരവും നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഇഹ്റാമിലായിരിക്കുമ്പോഴൊക്കെയും കരയിലെ വേട്ടജന്തുക്കള്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. എതൊരുവനിലേക്കാണോ നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നത് ആ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക.
2 Mokhtasar Malayalam
കടലിലെ വേട്ടയാടാവുന്ന ജീവികളെ അല്ലാഹു നിങ്ങൾക്ക് അനുവദനീയമാക്കിയിരിക്കുന്നു. ജീവനോടെയോ ശവമായോ സമുദ്രം പുറന്തള്ളുന്നവയും നിങ്ങൾക്ക് അനുവദിച്ചിരിക്കുന്നു. നിങ്ങളുടെ കൂട്ടത്തിൽ നാട്ടിൽ താമസിക്കുന്നവർക്കും യാത്രക്കാർക്കും വിഭവമായി സ്വീകരിക്കാൻ കഴിയുംവിധം പ്രയോജനമുണ്ടാകുന്നതിനാണ് (ഇപ്രകാരം നിയമമാക്കിയത്). നിങ്ങൾ ഹജ്ജിനോ ഉംറക്കോ ഇഹ്റാം കെട്ടിയിരിക്കെ കരയിലെ മൃഗങ്ങളെ വേട്ടയാടുന്നത് നിങ്ങൾക്ക് മേൽ അവൻ നിഷിദ്ധമാക്കിയിരിക്കുന്നു. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ നിങ്ങൾ സൂക്ഷിക്കുക. അവനിലേക്ക് മാത്രമാകുന്നു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിങ്ങൾ മടങ്ങിച്ചെല്ലുന്നത്. അപ്പോൾ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അവൻ നിങ്ങൾക്ക് പ്രതിഫലം നൽകുന്നതാണ്.