I'lamooo annamal hayaa tud dunyaa la'ibunw wa lahwunw wa zeenatunw wa takaasurun bainakum wa takaasurn fil amwaali wal awlaad, kamasali ghaisin a'jabal kuffaara nabaatuhoo summa yaheeju fataraahu musfaaran summa yakoonu hutaamaa; wa fil aakhirati 'azaabun shadeedunw wa magh firatum minal laahi wa ridwaan; wa mal haiyaa tuddun yaaa illaa mataa'ul ghuroor (al-Ḥadīd 57:20)
Know that the life of this world is but amusement and diversion and adornment and boasting to one another and competition in increase of wealth and children – like the example of a rain whose [resulting] plant growth pleases the tillers; then it dries and you see it turned yellow; then it becomes [scattered] debris. And in the Hereafter is severe punishment and forgiveness from Allah and approval. And what is the worldly life except the enjoyment of delusion. (Al-Hadid [57] : 20)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അറിയുക: ഈ ലോക ജീവിതം വെറും കളിയും തമാശയും പുറംപൂച്ചും പരസ്പരമുള്ള പൊങ്ങച്ച പ്രകടനവും സമ്പത്തിലും സന്താനങ്ങളിലുമുള്ള പെരുമ നടിക്കലും മാത്രമാണ്. അതൊരു മഴപോലെയാണ്. അതുവഴിയുണ്ടാവുന്ന ചെടികള്‍ കര്‍ഷകരെ സന്തോഷഭരിതരാക്കുന്നു. പിന്നെ അതുണങ്ങുന്നു. അങ്ങനെയത് മഞ്ഞച്ചതായി നിനക്കു കാണാം. വൈകാതെ അത് ഉണങ്ങിത്തീരുന്നു. എന്നാല്‍, പരലോകത്തോ; കഠിനമായ ശിക്ഷയുണ്ട്. അല്ലാഹുവില്‍ നിന്നുള്ള പാപമോചനവും പ്രീതിയുമുണ്ട്. ഐഹികജീവിതം ചതിച്ചരക്കല്ലാതൊന്നുമല്ല. (അല്‍ഹദീദ് [57] : 20)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ അറിയുക: ഇഹലോകജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ് - ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്) കഠിനമായ ശിക്ഷയും (സദ്വൃത്തര്‍ക്ക്) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല.
2 Mokhtasar Malayalam
അറിയുക! ഇഹലോക ജീവിതമെന്നാൽ ശരീരങ്ങൾക്ക് വിനോദവും, ഹൃദയങ്ങൾക്ക് ആസ്വാദനവും, നിങ്ങൾക്ക് ഭംഗി സ്വീകരിക്കാൻ ഒരു അലങ്കാരവും, അധികാരത്തിലും സമ്പത്തിലും നിങ്ങൾ പരസ്പരം അഹങ്കരിക്കലും, സമ്പാദ്യത്തിൻ്റെയും സന്താനങ്ങളുടെയും പേരിൽ നിങ്ങൾ പൊങ്ങച്ചം നടിക്കലുമാകുന്നു. ഒരു മഴയുടെ ഉദാഹരണം പോലെ. അതിലൂടെ മുളച്ചു പൊന്തിയ ചെടികൾ കർഷകരെ അത്ഭുതപ്പെടുത്തുന്നു. എന്നാൽ ദിവസമേറെ കഴിയുന്നതിന് മുൻപ് തന്നെ അവയതാ ഉണങ്ങിത്തുടങ്ങുന്നു. അപ്പോൾ -മനുഷ്യാ!- പച്ച പുതച്ചു നിന്നിരുന്ന ആ ചെടികൾ മഞ്ഞ നിറമായി മാറിയത് നിനക്ക് കാണാൻ കഴിയും. പിന്നെയതാ, അല്ലാഹു അതിനെ നുരുമ്പിയ വൈക്കോൽ പോലെയാക്കുന്നു. എന്നാൽ പരലോകത്ത് (ഇസ്ലാമിനെ) നിഷേധിച്ചവർക്കും കപടവിശ്വാസികൾക്കും കടുത്ത ശിക്ഷയുണ്ട്. എന്നാൽ അവൻ്റെ വിശ്വാസികളായ ദാസന്മാർക്ക് അവരുടെ തെറ്റുകൾക്ക് പാപമോചനവും അല്ലാഹുവിൻ്റെ തൃപ്തിയുമുണ്ട്. ഇഹലോകജീവിതമെന്നാൽ ഉറച്ചു നിൽക്കാത്ത, നശിച്ചു പോകുന്ന ഒരു വിഭവം മാത്രമാകുന്നു. ആരെങ്കിലും അവസാനിക്കുന്ന ഈ ലോകത്തെ വിഭവങ്ങളെ (എന്നെന്നും നിലനിൽക്കുന്ന) പരലോക വിഭവങ്ങൾക്ക് മേലെ സ്ഥാനം നൽകുന്നെങ്കിൽ അവൻ കടുത്ത നഷ്ടക്കാരൻ തന്നെ.