Skip to main content

لِّكَيْلَا تَأْسَوْا عَلٰى مَا فَاتَكُمْ وَلَا تَفْرَحُوْا بِمَآ اٰتٰىكُمْ ۗوَاللّٰهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُوْرٍۙ  ( الحديد: ٢٣ )

likaylā tasaw
لِّكَيْلَا تَأْسَوْا۟
So that you may not grieve
നിങ്ങള്‍ സങ്കട (വ്യസന) പ്പെടാതിരിക്കുവാന്‍ വേണ്ടി
ʿalā mā
عَلَىٰ مَا
over what
യാതൊന്നിന്റെ പേരില്‍
fātakum
فَاتَكُمْ
has escaped you
നിങ്ങള്‍ക്ക് പാഴായി (ഒഴിവായി)പ്പോയ
walā tafraḥū
وَلَا تَفْرَحُوا۟
and (do) not exult
നിങ്ങള്‍ ആഹ്ളാദം (സന്തോഷം) കൊള്ളാതെയും
bimā ātākum
بِمَآ ءَاتَىٰكُمْۗ
at what He has given you
അവന്‍ നിങ്ങള്‍ക്കു നല്‍കിയതില്‍, തന്നതുകൊണ്ടു
wal-lahu
وَٱللَّهُ
And Allah
അല്ലാഹു
lā yuḥibbu
لَا يُحِبُّ
(does) not love
ഇഷ്ടപ്പെടുന്നില്ല, സ്നേഹിക്കുകയില്ല
kulla mukh'tālin
كُلَّ مُخْتَالٍ
every self-deluded
എല്ലാ (ഓരോ) പൊങ്ങച്ചക്കാരനെ (അഹങ്കാരിയെ - പത്രാസു കാട്ടുന്നവനെ)യും
fakhūrin
فَخُورٍ
boaster
ദുരഭിമാനിയായ, പെരുമനടിക്കുന്നവനും

Likailaa taasaw 'alaa maa faatakum wa laa tafrahoo bimaaa aataakum; wallaahu laa yuhibbu kulla mukhtaalin fakhoor (al-Ḥadīd 57:23)

English Sahih:

In order that you not despair over what has eluded you and not exult [in pride] over what He has given you. And Allah does not like everyone self-deluded and boastful – (Al-Hadid [57] : 23)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തിന്റെ പേരില്‍ ദുഃഖിക്കാതിരിക്കാനും നിങ്ങള്‍ക്ക് അവന്‍ തരുന്നതിന്റെ പേരില്‍ സ്വയം മറന്നാഹ്ലാദിക്കാതിരിക്കാനുമാണത്. പെരുമ നടിക്കുന്നവരെയും പൊങ്ങച്ചക്കാരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (അല്‍ഹദീദ് [57] : 23)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(ഇങ്ങനെ നാം ചെയ്തത്‌,) നിങ്ങള്‍ക്കു നഷ്ടപ്പെട്ടതിന്‍റെ പേരില്‍ നിങ്ങള്‍ ദുഃഖിക്കാതിരിക്കുവാനും, നിങ്ങള്‍ക്ക് അവന്‍ നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ (പരിധിവിട്ട്) ആഹ്ളാദിക്കാതിരിക്കുവാനും വേണ്ടിയാണ്‌.[1] അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല.

[1] നഷ്ടങ്ങളും കെടുതികളും സംഭവിക്കുന്നത് അല്ലാഹുവിന്റെ യുക്തിയും തീരുമാനവും അനുസരിച്ചാണെന്ന് വിശ്വസിക്കുന്ന വ്യക്തിക്ക് വിഷമ ഘട്ടങ്ങളില്‍ ക്ഷമിക്കാന്‍ കഴിയുന്നു. ഏതു നേട്ടവും അല്ലാഹുവിന്റെ ദാനമാണെന്ന് വിശ്വസിക്കുന്ന വ്യക്തി നേട്ടങ്ങളില്‍ മതിമറന്ന് ആഹ്ളാദിക്കുകയോ അഹങ്കരിക്കുകയോ ചെയ്യില്ല.