Huwal lazee khalaqas samaawaati wal arda fee sittati ayyaamin summas tawaa 'alal 'Arsh; ya'lamu maa yaliju filardi wa maa yakhruju minhaa wa maa yanzilu minas samaaa'i wa maa ya'ruju feeha wa Huwa ma'akum ayna maa kuntum; wallaahu bimaa ta'maloona Baseer (al-Ḥadīd 57:4)
It is He who created the heavens and earth in six days and then established Himself above the Throne. He knows what penetrates into the earth and what emerges from it and what descends from the heaven and what ascends therein; and He is with you wherever you are. And Allah, of what you do, is Seeing. (Al-Hadid [57] : 4)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആറു നാളുകളിലായി ആകാശഭൂമികളെ സൃഷ്ടിച്ചത് അവനാണ്. പിന്നെ അവന് സിംഹാസനസ്ഥനായി. ഭൂമിയില്‍ വരുന്നതും അവിടെ നിന്ന് പോകുന്നതും ആകാശത്തുനിന്നിറങ്ങുന്നതും അതിലേക്ക് കയറിപ്പോകുന്നതും അവനറിയുന്നു. നിങ്ങളെവിടെയായാലും അവന് നിങ്ങളോടൊപ്പമുണ്ട്. അല്ലാഹു നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെ കണ്ടറിയുന്നവനാണ്. (അല്‍ഹദീദ് [57] : 4)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആകാശങ്ങളും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിച്ചവനാണ് അവന്. പിന്നീട് അവന് സിംഹാസനത്തിൽ ആരോഹണം ചെയ്തു. ഭൂമിയില്‍ പ്രവേശിക്കുന്നതും അതില്‍ നിന്ന് പുറത്തു വരുന്നതും, ആകാശത്ത് നിന്ന് ഇറങ്ങുന്നതും അതിലേക്ക് കയറിച്ചെല്ലുന്നതും അവന് അറിഞ്ഞു കൊണ്ടിരിക്കുന്നു. നിങ്ങള്‍ എവിടെയായിരുന്നാലും അവന് നിങ്ങളുടെ കൂടെയുണ്ട് താനും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
2 Mokhtasar Malayalam
ആകാശങ്ങളെയും ഭൂമിയെയും ആറ് ദിവസങ്ങളിലായി സൃഷ്ടിച്ചവൻ അവനാകുന്നു. ഞായറാഴ്ച്ച ദിവസം അവയുടെ സൃഷ്ടിപ്പ് ആരംഭിക്കുകയും, വെള്ളിയാഴ്ച്ച അവസാനിക്കുകയും ചെയ്തു. കണ്ണിമ വെട്ടുന്നതിനെക്കാൾ കുറഞ്ഞ സമയം കൊണ്ട് അവ സൃഷ്ടിക്കാൻ കഴിവുള്ളവനാണ് അവൻ. ശേഷം അവൻ തൻ്റെ സിംഹാസനത്തിന് മുകളിൽ അവന് യോജിക്കുന്ന രൂപത്തിൽ ആരോഹിതനായി. ഭൂമിയിൽ പ്രവേശിക്കുന്ന മഴയെ കുറിച്ചും, വിത്തുകളെ കുറിച്ചും മറ്റുമെല്ലാം അവൻ അറിയുന്നു. ഭൂമിയിൽ നിന്ന് പുറത്തേക്ക് വരുന്ന ചെടികളെ കുറിച്ചും, ധാതുക്കളെ കുറിച്ചും മറ്റുമെല്ലാം അവൻ അറിയുന്നു. ആകാശത്ത് നിന്നിറങ്ങുന്ന മഴയെ കുറിച്ചും, അല്ലാഹുവിൻ്റെ സന്ദേശത്തെ കുറിച്ചും മറ്റുമെല്ലാം അവൻ അറിയുന്നു. ആകാശത്തിലേക്ക് കയറിപ്പോകുന്ന മലക്കുകളെ കുറിച്ചും സൃഷ്ടികളുടെ പ്രവർത്തനങ്ങളെ കുറിച്ചും, ആത്മാവുകളെ കുറിച്ചും അവൻ അറിയുന്നു. അല്ലയോ ജനങ്ങളേ! നിങ്ങൾ എവിടെയായിരുന്നാലും അവൻ നിങ്ങളെ അറിഞ്ഞു കൊണ്ട് കൂടെയുണ്ട്. നിങ്ങളുടെ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു. നിങ്ങളുടെ ഒരു പ്രവർത്തനവും അവന് അവ്യക്തമാവുകയില്ല. അവക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.