Private conversation is only from Satan that he may grieve those who have believed, but he will not harm them at all except by permission of Allah. And upon Allah let the believers rely. (Al-Mujadila [58] : 10)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഗൂഢാലോചന തീര്‍ത്തും പൈശാചികം തന്നെ. വിശ്വാസികളെ ദുഃഖിതരാക്കാന്‍ വേണ്ടിയാണത്. എന്നാല്‍ അല്ലാഹുവിന്റെ അനുമതിയില്ലാതെ അതവര്‍ക്കൊരു ദ്രോഹവും വരുത്തുകയില്ല. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ. (അല്‍മുജാദല [58] : 10)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആ രഹസ്യസംസാരം പിശാചില്‍ നിന്നുള്ളത് മാത്രമാകുന്നു. സത്യവിശ്വാസികളെ ദുഃഖിപ്പിക്കാന്‍ വേണ്ടിയാകുന്നു അത്. എന്നാല്‍ അല്ലാഹുവിന്റെ അനുമതികൂടാതെ അതവര്‍ക്ക് യാതൊരു ഉപദ്രവവും ചെയ്യുന്നതല്ല. സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ.
2 Mokhtasar Malayalam
തിന്മക്കും ശത്രുതക്കും നബിയെ ധിക്കരിക്കുന്നതിനും വേണ്ടിയുള്ള ഈ രഹസ്യസംഭാഷണം പിശാച് അവൻ്റെ കൂട്ടാളികൾക്ക് ഭംഗിയാക്കി കൊടുക്കുന്നതും അവൻ്റെ ദുർമന്ത്രണവുമാണ്. തങ്ങൾക്കെതിരിൽ വല്ല കുതന്ത്രവും മെനയുകയാണോ അവർ എന്ന വ്യഥ മുസ്ലിംകൾക്ക് ഉണ്ടാക്കാനത്രെ അത്. എന്നാൽ പിശാചോ അവൻ ഭംഗിയാക്കിയ കാര്യങ്ങളോ -അല്ലാഹുവിൻ്റെ ഉദ്ദേശമോ തീരുമാനമോ- ഇല്ലാതെ മുസ്ലിമീങ്ങൾക്ക് ഒരുപദ്രവവും ചെയ്യുകയില്ല തന്നെ. അതിനാൽ (ഇസ്ലാമിൽ) വിശ്വസിച്ചവർ അല്ലാഹുവിൻ്റെ മേൽ മാത്രം തങ്ങളുടെ എല്ലാ കാര്യങ്ങളും ഭരമേൽപ്പിക്കട്ടെ!