Skip to main content

ءَاَشْفَقْتُمْ اَنْ تُقَدِّمُوْا بَيْنَ يَدَيْ نَجْوٰىكُمْ صَدَقٰتٍۗ فَاِذْ لَمْ تَفْعَلُوْا وَتَابَ اللّٰهُ عَلَيْكُمْ فَاَقِيْمُوا الصَّلٰوةَ وَاٰتُوا الزَّكٰوةَ وَاَطِيْعُوا اللّٰهَ وَرَسُوْلَهٗ ۗوَاللّٰهُ خَبِيْرٌ ۢبِمَا تَعْمَلُوْنَ ࣖ   ( المجادلة: ١٣ )

a-ashfaqtum
ءَأَشْفَقْتُمْ
Are you afraid
നിങ്ങള്‍ ഭയപ്പെട്ടുവോ, നിങ്ങള്‍ക്കു ഭയമായോ
an tuqaddimū
أَن تُقَدِّمُوا۟
to offer
നിങ്ങള്‍ മുന്തിക്കു (സമര്‍പ്പിക്കു) വാന്‍
bayna yaday najwākum
بَيْنَ يَدَىْ نَجْوَىٰكُمْ
before before your private consultation
നിങ്ങളുടെ സ്വകാര്യഭാഷണത്തിനു മുമ്പില്‍
ṣadaqātin
صَدَقَٰتٍۚ
charities?
വല്ല ദാനധര്‍മ്മങ്ങളും
fa-idh lam tafʿalū
فَإِذْ لَمْ تَفْعَلُوا۟
Then when you do not you do not
എന്നാല്‍ നിങ്ങള്‍ ചെയ്യാതിരിക്കെ, ചെയ്തിട്ടില്ലാത്തതിനാല്‍
watāba l-lahu
وَتَابَ ٱللَّهُ
and Allah has forgiven and Allah has forgiven
അല്ലാഹു മാപ്പാക്കുകയും (ചെയ്തിരിക്കെ)
ʿalaykum
عَلَيْكُمْ
you
നിങ്ങളോടു
fa-aqīmū l-ṣalata
فَأَقِيمُوا۟ ٱلصَّلَوٰةَ
then establish the prayer
എനി നിങ്ങള്‍ നമസ്കാരം നിലനിറുത്തുവിന്‍
waātū l-zakata
وَءَاتُوا۟ ٱلزَّكَوٰةَ
and give the zakah
സക്കാത്തു കൊടുക്കുകയും ചെയ്യുവിന്‍
wa-aṭīʿū l-laha
وَأَطِيعُوا۟ ٱللَّهَ
and obey Allah
അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുവിന്‍
warasūlahu
وَرَسُولَهُۥۚ
and His Messenger
അവന്റെ റസൂലിനെയും
wal-lahu
وَٱللَّهُ
And Allah
അല്ലാഹു
khabīrun
خَبِيرٌۢ
(is) All-Aware
സൂക്ഷ്മമായി അറിയുന്നവനാണ്
bimā taʿmalūna
بِمَا تَعْمَلُونَ
of what you do
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

'A-ashfaqtum an tuqaddimoo baina yadai najwaakum sadaqaat; fa-iz lam taf'aloo wa taabal laahu 'alaikum fa aqeemus Salaata wa aatuz Zakaata wa atee'ul laaha wa rasoolah; wallaahu khabeerum bimaa ta'maloon (al-Mujādilah 58:13)

English Sahih:

Have you feared to present before your consultation charities? Then when you do not and Allah has forgiven you, then [at least] establish prayer and give Zakah and obey Allah and His Messenger. And Allah is Aware of what you do. (Al-Mujadila [58] : 13)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ക്കു മുമ്പേ വല്ലതും ദാനം നല്‍കണമെന്നത് നിങ്ങള്‍ക്ക് വിഷമകരമായോ? നിങ്ങള്‍ അങ്ങനെ ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്തതിനാല്‍ നിങ്ങള്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത് നല്‍കുക. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു. (അല്‍മുജാദല [58] : 13)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പായി നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ അര്‍പ്പിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ഭയപ്പെട്ടിരിക്കുകയാണോ?[1] എന്നാല്‍ നിങ്ങളത് ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങളുടെ നേരെ (പാപമോചനം കൊണ്ട്) മടങ്ങുകയും ചെയ്തിരിക്കയാല്‍ നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക.[2] അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.

[1] പിശുക്കുള്ള പലരും പിന്നീട് സ്വകാര്യ സംഭാഷണങ്ങള്‍ക്ക് ആവശ്യപ്പെട്ടുവരാതെയായി.
[2] റസൂലു(ﷺ)മായി രഹസ്യസംഭാഷണം നടത്താന്‍ അവസരം ലഭിക്കുന്നതിലല്ല ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ പാലിക്കുന്നതിലാണ് മഹത്വം കുടികൊള്ളുന്നത്.