Have you not considered those who practice hypocrisy, saying to their brothers [i.e., associates] who have disbelieved among the People of the Scripture, "If you are expelled, we will surely leave with you, and we will not obey, in regard to you, anyone – ever; and if you are fought, we will surely aid you." But Allah testifies that they are liars. (Al-Hashr [59] : 11)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
കാപട്യം കാണിച്ചവരെ നീ കണ്ടില്ലേ? വേദക്കാരിലെ സത്യനിഷേധികളായ സഹോദരങ്ങളോട് അവര്‍ പറയുന്നു: ''നിങ്ങള്‍ നാടുകടത്തപ്പെടുകയാണെങ്കില്‍ നിശ്ചയമായും നിങ്ങളോടൊപ്പം ഞങ്ങളും പുറത്തുപോരും. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഒരിക്കലും മറ്റാരെയും അനുസരിക്കുകയില്ല. നിങ്ങള്‍ക്കെതിരെ യുദ്ധമുണ്ടായാല്‍ ഉറപ്പായും ഞങ്ങള്‍ നിങ്ങളെ സഹായിക്കും.'' എന്നാല്‍ ഈ കപടന്മാര് കള്ളം പറയുന്നവരാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. (അല്ഹശ്ര് [59] : 11)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആ കാപട്യം കാണിച്ചവരെ നീ കണ്ടില്ലേ? വേദക്കാരില്‍ പെട്ട സത്യനിഷേധികളായ അവരുടെ സഹോദരന്മാരോട് അവര്‍ പറയുന്നു: തീര്‍ച്ചയായും നിങ്ങള്‍ പുറത്താക്കപ്പെട്ടാല്‍ ഞങ്ങളും നിങ്ങളുടെ കൂടെ പുറത്ത് പോകുന്നതാണ്. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഒരിക്കലും ഒരാളെയും അനുസരിക്കുകയില്ല. നിങ്ങള്‍ക്കെതിരില്‍ യുദ്ധമുണ്ടായാല്‍ തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ സഹായിക്കുന്നതാണ്. എന്നാല്‍ തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാണ് എന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! മനസ്സിൽ (ഇസ്ലാമിനോടുള്ള) നിഷേധം ഒളിപ്പിച്ചു വെക്കുകയും, പുറത്തേക്ക് വിശ്വാസം പ്രകടമാക്കുകയും ചെയ്ത കൂട്ടരെ നീ കണ്ടില്ലേ?! മാറ്റത്തിരുത്തലുകൾ വരുത്തപ്പെട്ട തൗറാത്ത് പിൻപറ്റുന്ന അവിശ്വാസത്തിൽ അവരുടെ സഹോദരങ്ങളായ യഹൂദരോട് അവർ പറയുന്നു: നിങ്ങൾ നിങ്ങളുടെ വീടുകളിൽ തന്നെ പിടിച്ചു നിൽക്കുക! ഞങ്ങളൊരിക്കലും നിങ്ങളെ അപമാനിക്കില്ല. നിങ്ങളെ അവർക്ക് വിട്ടുകൊടുക്കുകയുമില്ല. മുസ്ലിംകളെങ്ങാനും നിങ്ങളെ പുറത്താക്കിയാൽ നിങ്ങളോടുള്ള ഐക്യസൂചകമായി ഞങ്ങളും പുറത്തു പോരുക തന്നെ ചെയ്യും. നിങ്ങളോടൊപ്പം വരുന്നതിൽ നിന്ന് ഞങ്ങളെ തടയുന്ന ഒരാളെയും ഞങ്ങൾ അനുസരിക്കില്ല. അവരെങ്ങാനും നിങ്ങളോട് യുദ്ധത്തിന് വന്നാൽ അവർക്കെതിരെ ഞങ്ങൾ നിങ്ങളെ ഉറപ്പായും സഹായിക്കുന്നതാണ്.എന്നാൽ അല്ലാഹു സാക്ഷ്യം വഹിക്കുന്നു: തീർച്ചയായും ഈ കപടവിശ്വാസികൾ തനിച്ച കള്ളന്മാരാണ്. നിങ്ങൾ പുറത്താക്കപ്പെട്ടാൽ ഞങ്ങളും പുറത്തു പോരും; നിങ്ങളോടൊപ്പം ഞങ്ങളും യുദ്ധം ചെയ്യും എന്നതെല്ലാം അവൻ്റെ വിടുവായത്തം മാത്രമാണ്.