And is one who was dead and We gave him life and made for him light by which to walk among the people like one who is in darkness, never to emerge therefrom? Thus it has been made pleasing to the disbelievers that which they were doing. (Al-An'am [6] : 122)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഒരുവനു നാം ജീവനില്ലാത്ത അവസ്ഥയില്‍ ജീവന് നല്കി. വെളിച്ചമേകുകയും ചെയ്തു. അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്നുകൊണ്ടിരിക്കുന്ന അയാള്‍, പുറത്തു കടക്കാനാവാതെ കൂരിരുട്ടില്‍പെട്ടവനെപ്പോലെയാണോ? അവ്വിധം സത്യനിഷേധികള്‍ക്ക് തങ്ങളുടെ ചെയ്തികള്‍ ചേതോഹരമായിത്തോന്നി. (അല്‍അന്‍ആം [6] : 122)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിര്‍ജീവാവസ്ഥയിലായിരിക്കെ നാം ജീവന് നല്‍കുകയും, നാം ഒരു (സത്യ)പ്രകാശം നല്‍കിയിട്ട് അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നവന്റെ അവസ്ഥ, പുറത്ത് കടക്കാനാകാത്ത വിധം അന്ധകാരങ്ങളില്‍ അകപ്പെട്ട അവസ്ഥയില്‍ കഴിയുന്നവന്റെത് പോലെയാണോ? അങ്ങനെ, സത്യനിഷേധികള്‍ക്ക് തങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നത് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു.
2 Mokhtasar Malayalam
അല്ലാഹു സന്മാർഗം നൽകുന്നതിന് മുൻപ് (അല്ലാഹുവിനെ) നിഷേധിച്ചു കൊണ്ടും, (സത്യത്തെ കുറിച്ചുള്ള) അജ്ഞതയിൽ പെട്ടും, തിന്മകൾ പ്രവർത്തിച്ചും നിർജീവമായിരുന്ന ഒരാൾ; അങ്ങനെ (അല്ലാഹുവിൽ) വിശ്വസിക്കുന്നതിലേക്കും, (സത്യത്തെ കുറിച്ചുള്ള) അറിവിലേക്കും, സൽകർമ്മങ്ങൾ (പ്രവർത്തിക്കുന്നതിലേക്കും) അയാൾക്ക് നാം മാർഗദർശനം നൽകി.(ഈ പറയപ്പെട്ട വ്യക്തിയും) നിഷേധത്തിൻ്റെയും അജ്ഞതയുടെയും തിന്മകളുടെയും അന്ധകാരത്തിൽ അകപ്പെടുകയും, അതിൽ നിന്ന് പുറത്തു കടക്കാൻ കഴിയാതെ, ചരിക്കേണ്ട മാർഗമേതെന്ന് അവ്യക്തമായി തീരുകയും, വഴികളെല്ലാം ഇരുട്ടിലാവുകയും ചെയ്ത ഒരാളും സമന്മാരാകുമോ?! ഈ ബഹുദൈവാരാധകർക്ക് അവർ നിലകൊള്ളുന്ന ബഹുദൈവാരാധനയും, ശവം ഭക്ഷിക്കുന്നതും, അസത്യത്തിന് വേണ്ടിയുള്ള തർക്കവും മനോഹരമാക്കി തോന്നിപ്പിക്കപ്പെട്ടത് പോലെ, (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് അവർ പ്രവർത്തിക്കുന്ന തിന്മകളും ഭംഗിയാക്കി തോന്നിപ്പിക്കപ്പെട്ടിരിക്കുന്നു. വേദനയേറിയ ശിക്ഷ പരലോകത്ത് അവർക്ക് നൽകപ്പെടുന്നതിന് വേണ്ടിയത്രെ അത്.