Wa Rabbukal ghaniyyu zur rahmah; iny yashaaa yuz hibkum wa yastakhlif mim ba'dikum wa yastakhlif mim ba'dikum maa yashaaa'u kamaaa ansha akum min zurriyyati qawmin aakhareen (al-ʾAnʿām 6:133)
And your Lord is the Free of need, the possessor of mercy. If He wills, He can do away with you and give succession after you to whomever He wills, just as He produced you from the descendants of another people. (Al-An'am [6] : 133)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിന്റെ നാഥന് സ്വയംപര്യാപ്തനാണ്. ഏറെ ദയാപരനും. അവനിച്ഛിക്കുന്നുവെങ്കില്‍ നിങ്ങളെ നീക്കംചെയ്യുകയും നിങ്ങള്‍ക്കുശേഷം താനിച്ഛിക്കുന്നവരെ പകരം കൊണ്ടുവരികയും ചെയ്യും. മറ്റൊരു ജനതയുടെ വംശപരമ്പരയില്‍നിന്ന് നിങ്ങളെ അവന് ഉയര്‍ത്തിക്കൊണ്ടുവന്നപോലെ. (അല്‍അന്‍ആം [6] : 133)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിന്റെ രക്ഷിതാവ് പരാശ്രയമുക്തനും കാരുണ്യവാനുമാകുന്നു. അവന് ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങളെ നീക്കം ചെയ്യുകയും, നിങ്ങള്‍ക്ക് ശേഷം അവന് ഉദ്ദേശിക്കുന്ന മറ്റൊരു ജനതയെ പകരം കൊണ്ടുവരുകയും ചെയ്യുന്നതാണ്. മറ്റൊരു ജനതയുടെ വംശപരമ്പരയില്‍ നിന്ന് നിങ്ങളെ അവന് വളര്‍ത്തിയെടുത്തത് പോലെ.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! തൻ്റെ അടിമകളിൽ നിന്ന് പരിപൂർണ്ണ ധന്യതയുള്ളവനാകുന്നു നിൻ്റെ രക്ഷിതാവ്; അവന് അവരെ യാതൊരു ആവശ്യവുമില്ല. അവരുടെ ആരാധനയുടെയും ആവശ്യമില്ല. അവർ നിഷേധിക്കുന്നത് അവന് യാതൊരു ഉപദ്രവവും ചെയ്യുകയുമില്ല. അവരെക്കൊണ്ട് യാതൊരു ആവശ്യവുമില്ലാത്ത പരിപൂർണ്ണ ധന്യതയുള്ളവനാണ് അല്ലാഹു. അതോടൊപ്പം അവൻ അവരോട് കാരുണ്യമുള്ളവനുമാണ്. തിന്മകൾ ചെയ്ത എൻ്റെ ദാസന്മാരേ! നിങ്ങളെ നശിപ്പിക്കാനും നിങ്ങൾക്ക് ശേഷം അവൻ ഉദ്ദേശിക്കുന്ന തരത്തിൽ (അല്ലാഹുവിൽ) വിശ്വസിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുന്ന മറ്റൊരു സമൂഹത്തെ ഉണ്ടാക്കുകയും ചെയ്യാൻ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ്റെ അടുക്കൽ നിന്നുള്ള ഒരു ശിക്ഷയിലൂടെ നിങ്ങളെ അവൻ വേരോടെ പിഴുതെറിയുമായിരുന്നു. നിങ്ങൾക്ക് മുൻപുള്ള മറ്റൊരു ജനതയുടെ പരമ്പരയിൽ നിന്ന് നിങ്ങളെ കൊണ്ടുവന്നതു പോലെ (അവനത് ചെയ്യുന്നതാണ്).