Wa qaaloo haaziheee an'aamunw wa harsun hijrun laa yat'amuhaaa illaa man nashaaa'u biza'mihim wa an'aamun hurrimat zuhooruhaa wa an'aamul laa yazkuroonas mal laahi 'alaihaf tiraaa'an 'alaih; sa yajzeehim bimaa kaanoo yaftaroon (al-ʾAnʿām 6:138)
And they say, "These animals and crops are forbidden; no one may eat from them except whom we will," by their claim. And there are those [camels] whose backs are forbidden [by them] and those upon which the name of Allah is not mentioned – [all of this] an invention of untruth about Him. He will punish them for what they were inventing. (Al-An'am [6] : 138)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ പറഞ്ഞു: ''ഇവ വിലക്കപ്പെട്ട കാലികളും വിളകളുമാകുന്നു. ഞങ്ങളുദ്ദേശിക്കുന്നവരല്ലാതെ, അവ തിന്നാന്‍ പാടില്ല.'' അവര്‍ സ്വയം കെട്ടിച്ചമച്ച വാദമാണിത്. അവര്‍ സവാരി ചെയ്യാനും ചരക്കു ചുമക്കാനും പുറം ഉപയോഗിക്കുന്നത് നിഷിദ്ധമാക്കിയ മറ്റു മൃഗങ്ങളുണ്ട്. അവര്‍ അല്ലാഹുവിന്റെ നാമം ഉച്ചരിക്കാത്ത മൃഗങ്ങളുമുണ്ട്. ഇതൊക്കെയും അവര്‍ അല്ലാഹുവിന്റെ പേരില്‍ കെട്ടിച്ചമച്ചുണ്ടാക്കിയവയാണ്. അവര്‍ ഇവ്വിധം കെട്ടിച്ചമച്ചുണ്ടാക്കുന്നതിന് അല്ലാഹു അവര്‍ക്ക് വൈകാതെ മതിയായ പ്രതിഫലം നല്‍കും. (അല്‍അന്‍ആം [6] : 138)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവര്‍ പറഞ്ഞു: ഇവ വിലക്കപ്പെട്ട കാലികളും കൃഷിയുമാകുന്നു. ഞങ്ങള്‍ ഉദ്ദേശിക്കുന്ന ചിലരല്ലാതെ അവ ഭക്ഷിച്ചു കൂടാ. അതവരുടെ ജല്‍പനമത്രെ. പുറത്ത് സവാരിചെയ്യുന്നത് നിഷിദ്ധമാക്കപ്പെട്ട ചില കാലികളുമുണ്ട്. വേറെ ചില കാലികളുമുണ്ട്; അവയുടെ മേല്‍ അവര്‍ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുകയില്ല. ഇതെല്ലാം അവന്റെ (അല്ലാഹുവിന്റെ) പേരില്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്. അവര്‍ കെട്ടിച്ചമച്ച് കൊണ്ടിരുന്നതിന് തക്ക ഫലം അവന് അവര്‍ക്ക് നല്കിക്കൊള്ളും.
2 Mokhtasar Malayalam
ബഹുദൈവാരാധകർ പറഞ്ഞു: ഇന്നയിന്ന കന്നുകാലികളും ധാന്യങ്ങളും ഞങ്ങൾ ഉദ്ദേശിക്കുന്നവർക്കല്ലാതെ ഭക്ഷിച്ചു കൂടാ; അവരുടെ കെട്ടിച്ചമക്കലിൻ്റെയും ജൽപ്പനത്തിൻ്റെയും അടിസ്ഥാനത്തിൽ വിഗ്രഹപൂജാരികളെയും മറ്റുമാണ് അവർ ഉദ്ദേശിക്കുന്നത്. ഇന്നയിന്ന കന്നുകാലികളുടെ പുറത്ത് കയറുന്നത് നിഷിദ്ധമാണ്; അവയുടെ മേൽ യാത്ര ചെയ്യുകയോ ഭാരം വഹിപ്പിക്കുകയോ അരുത്. ബഹീറയുടെയും സാഇബയുടെയും ഹാമിയുടെയും വിധിയാണതെന്നും അവർ ജൽപിക്കുന്നു. ഇന്നയിന്ന കന്നുകാലികളെ അറുക്കുമ്പോൾ അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൂടാ; മറിച്ച് അവയെ തങ്ങളുടെ വിഗ്രഹങ്ങളുടെ നാമത്തിലേ ബലിയറുക്കാവൂ. ഈ പ്രവൃത്തികളെല്ലാം അവർ ചെയ്തുകൂട്ടുന്നത് അവയെല്ലാം അല്ലാഹുവിൽ നിന്നുള്ള നിയമങ്ങളാണെന്ന് അവൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചു കൊണ്ടാണ്. അവർ അല്ലാഹുവിൻ്റെ മേൽ വ്യാജം ചമച്ചതിൻ്റെ ഫലമായുള്ള ശിക്ഷ അവർക്ക് അല്ലാഹു നൽകുന്നതാണ്.