And of the grazing livestock are carriers [of burdens] and those [too] small. Eat of what Allah has provided for you and do not follow the footsteps of Satan. Indeed, he is to you a clear enemy. (Al-An'am [6] : 142)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
കന്നുകാലികളില്‍ ഭാരം ചുമക്കുന്നവയെയും അറുത്തുതിന്നാനുള്ളവയെയും അവന് സൃഷ്ടിച്ചിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്കേകിയ വിഭവങ്ങളില്‍നിന്ന് ആഹരിച്ചുകൊള്ളുക. പിശാചിന്റെ കാല്‍പ്പാടുകള്‍ പിന്‍പറ്റരുത്. സംശയംവേണ്ട; അവന് നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്. (അല്‍അന്‍ആം [6] : 142)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
കാലികളില്‍ നിന്ന് ഭാരം ചുമക്കുന്നവയും, അറുത്ത് ഭക്ഷിക്കാനുള്ളവയും (അവന് സൃഷ്ടിച്ചിരിക്കുന്നു.) നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയതില്‍ നിന്ന് നിങ്ങള്‍ തിന്നുകൊള്ളുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്‍പറ്റിപോകരുത്. തീര്‍ച്ചയായും അവന് നിങ്ങളുടെ പ്രത്യക്ഷശത്രുവാകുന്നു.
2 Mokhtasar Malayalam
കന്നുകാലികളുടെ കൂട്ടത്തിൽ നിന്ന് ഭാരം വഹിക്കാൻ അനുയോജ്യമായ രൂപത്തിൽ വലിയ ഒട്ടകങ്ങളെയും, അതിന് അനുയോജ്യമല്ലാത്ത രൂപത്തിൽ ചെറിയ ഒട്ടകങ്ങളെയും ആടുകളെയും മറ്റും നിങ്ങൾക്കായി സൃഷ്ടിച്ച് നൽകിയവൻ അവനാകുന്നു. ജനങ്ങളേ! അല്ലാഹു നിങ്ങൾക്ക് ഉപജീവനമായി നൽകുകയും, അനുവദിച്ച് തരികയും ചെയ്തിട്ടുള്ള ഈ കാര്യങ്ങളിൽ നിന്ന് നിങ്ങൾ ഭക്ഷിച്ചു കൊള്ളുക. ബഹുദൈവാരാധകർ ചെയ്യുന്നത് പോലെ, അല്ലാഹു നിഷിദ്ധമാക്കിയതിനെ അനുവദിക്കുകയോ അവൻ അനുവദിച്ചതിനെ നിഷിദ്ധമാക്കുകയോ ചെയ്തു കൊണ്ട് പിശാചിൻ്റെ കാലടിപ്പാടുകളെ നിങ്ങൾ പിൻപറ്റരുത്. ജനങ്ങളേ! തീർച്ചയായും പിശാച് നിങ്ങളോട് വ്യക്തമായ ശത്രുത പുലർത്തുന്ന ശത്രുവാകുന്നു. കാരണം അതിലൂടെ അല്ലാഹുവിനെ ധിക്കരിക്കുന്നവരായി നിങ്ങൾ മാറിത്തീരുവാനത്രെ അവൻ ഉദ്ദേശിക്കുന്നത്.