Whoever comes [on the Day of Judgement] with a good deed will have ten times the like thereof [to his credit], and whoever comes with an evil deed will not be recompensed except the like thereof; and they will not be wronged. (Al-An'am [6] : 160)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആരെങ്കിലും വല്ല നന്മയുമായി വന്നാല്‍ അവന്ന് അതിന്റെ പത്തിരട്ടിയുണ്ട്. ആരെങ്കിലും വല്ല തിന്മയുമായി വന്നാല്‍ അതിനു തുല്യമായ പ്രതിഫലം മാത്രമേ അവന്നുണ്ടാവുകയുള്ളൂ. അവരോട് ഒരനീതിയും കാണിക്കുകയില്ല. (അല്‍അന്‍ആം [6] : 160)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
വല്ലവനും ഒരു നന്മ കൊണ്ടു വന്നാല്‍ അവന്ന് അതിന്റെ പതിന്മടങ്ങ് ലഭിക്കുന്നതാണ്. വല്ലവനും ഒരു തിന്മകൊണ്ടു വന്നാല്‍ അതിന് തുല്യമായ പ്രതിഫലം മാത്രമേ അവന്ന് നല്കപ്പെടുകയുള്ളൂ. അവരോട് യാതൊരു അനീതിയും കാണിക്കപ്പെടുകയില്ല.
2 Mokhtasar Malayalam
(അല്ലാഹുവിൽ) വിശ്വസിച്ചവരിൽ പെട്ട ആരെങ്കിലും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഒരു നന്മയുമായി വന്നാൽ അല്ലാഹു അവന് പത്ത് നന്മകൾ ഇരട്ടിയായി നൽകും. ആരെങ്കിലും ഒരു തിന്മയുമായി വന്നാൽ അതിൻ്റെ ഗൗരവവും നിസ്സാരതയും പരിഗണിച്ചു കൊണ്ടുള്ള തുല്യമായ ശിക്ഷ മാത്രമേ അവന് നൽകപ്പെടുകയുള്ളൂ. അതിനെക്കാൾ കൂടുതൽ ഒന്നും നൽകപ്പെടുകയില്ല. നന്മകളുടെ പ്രതിഫലം കുറച്ചു കൊണ്ടോ, തിന്മകളുടെ ശിക്ഷ വർദ്ധിപ്പിച്ചു കൊണ്ടോ അവരോട് അനീതി ചെയ്യപ്പെടുന്നതുമല്ല.