But what they concealed before has [now] appeared to them. And even if they were returned, they would return to that which they were forbidden; and indeed, they are liars. (Al-An'am [6] : 28)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ല; അവര്‍ മുമ്പ് മറച്ചുവെച്ചുകൊണ്ടിരുന്നത് (ഇപ്പോള്‍) അവര്‍ക്ക് വെളിപ്പെട്ടിരിക്കുന്നു. തിരിച്ചയക്കപ്പെട്ടാല്‍ തന്നെയും അവര്‍ എന്തില്‍ നിന്നൊക്കെ വിലക്കപ്പെട്ടുവോ അതിലേക്ക് തന്നെ അവര്‍ മടങ്ങിപ്പോകുന്നതാണ്. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാകുന്നു.
2 Mokhtasar Malayalam
തങ്ങൾ (ഇഹലോകത്തേക്ക്) മടക്കപ്പെട്ടാൽ തങ്ങൾ വിശ്വസിക്കുമായിരുന്നു എന്ന് അവർ പറഞ്ഞതു പോലെയല്ല യഥാർത്ഥത്തിൽ കാര്യം. മറിച്ച് 'അല്ലാഹു സത്യം! ഞങ്ങൾ ബഹുദൈവാരാധകരായിരുന്നില്ല' എന്ന് പറഞ്ഞു കൊണ്ട് അവർ മറച്ചു വെക്കാൻ ശ്രമിച്ചിരുന്നത് അവർക്കിപ്പോൾ വെളിപ്പെട്ടിരിക്കുകയാണ്. കാരണം, അവരുടെ ശരീരാവയവങ്ങൾ തന്നെ അവർക്കെതിരെ സാക്ഷി പറഞ്ഞിരിക്കുന്നു. ഇനി അവർ ഇഹലോകത്തേക്ക് മടക്കപ്പെട്ടുവെന്നാൽ തന്നെയും വിലക്കപ്പെട്ട ശിർകിലേക്കും (ബഹുദൈവാരാധന) കുഫ്റിലേക്കും (അല്ലാഹുവിനെ നിഷേധിക്കുന്നതിലേക്കും) അവർ തിരിച്ചു പോകുമായിരുന്നു. തങ്ങൾ മടങ്ങിച്ചെന്നാൽ വിശ്വസിക്കുന്നതാണ് എന്ന അവരുടെ വാഗ്ദാനവും കള്ളമാകുന്നു.