Wa in kaana kabura 'alaika i'raaduhum fa inistata'ta an tabtaghiya nafaqan fil ardi aw sullaman fis samaaa'i fataa tiyahum bi Aayah; wa law shaaa'al laahu lajama'ahum 'alal hudaa; falaa takoonanna minal jaahileen (al-ʾAnʿām 6:35)
And if their evasion is difficult for you, then if you are able to seek a tunnel into the earth or a stairway into the sky to bring them a sign, [then do so]. But if Allah had willed, He would have united them upon guidance. So never be of the ignorant. (Al-An'am [6] : 35)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
എന്നിട്ടും ഈ ജനത്തിന്റെ അവഗണന നിനക്ക് അസഹ്യമാകുന്നുവെങ്കില്‍ ഭൂമിയില്‍ ഒരു തുരങ്കമുണ്ടാക്കിയോ ആകാശത്തേക്ക് കോണിവെച്ചോ അവര്‍ക്ക് എന്തെങ്കിലും ദൃഷ്ടാന്തം എത്തിച്ചുകൊടുക്കാന്‍ നിനക്ക് കഴിയുമെങ്കില്‍ അങ്ങനെ ചെയ്തുകൊള്ളുക. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവരെയൊക്കെ അവന് സന്മാര്ഗത്തില് ഒരുമിച്ചുകൂട്ടുമായിരുന്നു. അതിനാല്‍ നീ ഒരിക്കലും അവിവേകികളുടെ കൂട്ടത്തില്‍ പെട്ടുപോകരുത്. (അല്‍അന്‍ആം [6] : 35)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവര്‍ പിന്തിരിഞ്ഞ് കളയുന്നത് നിനക്ക് ദുസ്സഹമായി തോന്നുന്നുവെങ്കില്‍ ഭൂമിയില്‍ (ഇറങ്ങിപ്പോകുവാന്) ഒരു തുരങ്കമോ, ആകാശത്ത് (കയറിപ്പോകുവാന്‍) ഒരു കോണിയോ തേടിപ്പിടിച്ചിട്ട് അവര്‍ക്കൊരു ദൃഷ്ടാന്തം കൊണ്ടു വന്നുകൊടുക്കാന് നിനക്ക് സാധിക്കുന്ന പക്ഷം (അതങ്ങ് ചെയ്തേക്കുക.) അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരെയൊക്കെ അവന് സന്മാര്ഗത്തില് ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യുമായിരുന്നു. അതിനാല്‍ നീ ഒരിക്കലും അവിവേകികളില്‍ പെട്ടുപോകരുത്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾ കൊണ്ടുവന്ന സത്യസന്ദേശത്തോടുള്ള അവരുടെ നിഷേധവും അവഗണനയും താങ്കൾക്ക് പ്രയാസകരമാകുന്നെങ്കിൽ ഭൂമിയിലൊരു തുരങ്കമോ ആകാശത്തേക്ക് ഒരു കോണിയോ കണ്ടെത്താൻ താങ്കൾക്ക് സാധിക്കുമെങ്കിൽ അതിലൂടെ പോയി -നാം താങ്കൾക്ക് പിൻബലമായി നൽകിയതല്ലാത്ത- മറ്റുവല്ല തെളിവും പ്രമാണവും അവർക്ക് കൊണ്ടുചെന്നു കൊടുക്കുക. അല്ലാഹു അവരെ താങ്കൾ കൊണ്ടുവന്ന സന്മാർഗത്തിൽ ഒരുമിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ അപ്രകാരം അവരെ ഒരുമിപ്പിക്കുമായിരുന്നു. എന്നാൽ മഹത്തരമായ ഒരു ഉദ്ദേശം ഉള്ളതിനാൽ തന്നെ അവൻ അപ്രകാരം ചെയ്തില്ല. അതിനാൽ അക്കാര്യം അറിയാത്ത അവിവേകികളിൽ നീ ഉൾപ്പെടാതിരിക്കുക. അങ്ങനെ അവർ വിശ്വസിച്ചില്ല എന്നതിൽ നിരാശയിൽ താങ്കൾ അകപ്പെട്ടു പോകാതിരിക്കട്ടെ.