And warn by it [i.e., the Quran] those who fear that they will be gathered before their Lord – for them besides Him will be no protector and no intercessor – that they might become righteous. (Al-An'am [6] : 51)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
തങ്ങളുടെ നാഥന്റെ സന്നിധിയില്‍ ഒരുനാള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്ന് ഭയപ്പെടുന്നവര്‍ക്ക് ഇതുവഴി നീ മുന്നറിയിപ്പു നല്‍കുക: അവനൊഴികെ ഒരു രക്ഷകനും ശിപാര്‍ശകനും അവര്‍ക്കില്ലെന്ന്. അവര്‍ സൂക്ഷ്മതയുള്ളവരായേക്കാം. (അല്‍അന്‍ആം [6] : 51)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തങ്ങളുടെ രക്ഷിതാവിങ്കലേക്ക് ഒരുമിച്ചുകൂട്ടപ്പെടുമെന്ന് ഭയപ്പെടുന്നവര്‍ക്ക് ഇത് (ഖുർആൻ) മുഖേന നീ താക്കീത് നല്‍കുക. അവന്നു പുറമെ യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും അവര്‍ക്കില്ല. അവര്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ തങ്ങളുടെ റബ്ബിലേക്ക് ഒരുമിച്ചു കൂട്ടപ്പെടുമല്ലോ എന്നത് ഭയക്കുന്നവർക്ക് ഈ ഖുർആൻ കൊണ്ട് താങ്കൾ താക്കീത് നൽകുക. അല്ലാഹുവിന് പുറമെ എന്തെങ്കിലും നന്മ നേടിക്കൊടുക്കാൻ കഴിയുന്ന ഒരു രക്ഷാധികാരിയും അവർക്കില്ല. അവരിൽ നിന്ന് ഉപദ്രവം നീക്കം ചെയ്യാൻ കഴിയുന്ന ഒരു ശുപാർശകനുമില്ല. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ അവർ സൂക്ഷിക്കുന്നതിനത്രെ അത്. ഇക്കൂട്ടരാകുന്നു ഖുർആനിൽ നിന്ന് പ്രയോജനമെടുക്കുന്നവർ.