O you who have believed, when [the adhan] is called for the prayer on the day of Jumu’ah [Friday], then proceed to the remembrance of Allah and leave trade. That is better for you, if you only knew. (Al-Jumu'ah [62] : 9)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിച്ചവരേ, വെള്ളിയാഴ്ച ദിവസം നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ ദൈവസ്മരണയിലേക്ക് തിടുക്കത്തോടെ ചെന്നെത്തുക. കച്ചവട കാര്യങ്ങളൊക്കെ മാറ്റിവെക്കുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍! (അല്‍ജുമുഅ [62] : 9)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! വെള്ളിയാഴ്ച്ച ദിവസം ഖത്വീബ് (വെള്ളിയാഴ്ച്ച ദിവസം മസ്ജിദുകളിലെ പ്രസംഗത്തിന് നേതൃത്വം നൽകുന്നയാൾ) മിമ്പറിൽ (പ്രസംഗപീഠം) കയറിയതിന് ശേഷം മുഅദ്ദിൻ (ബാങ്ക് വിളിക്കുന്നയാൾ) ബാങ്ക് വിളിച്ചാൽ ഖുതുബയിലും നിസ്കാരത്തിലും പങ്കെടുക്കാൻ നിങ്ങൾ മസ്ജിദിലേക്ക് ധൃതിയിൽ നടക്കുക. (ആ സമയം) കച്ചവടം നിങ്ങൾ ഉപേക്ഷിക്കുക; അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്ന് നിങ്ങളെ അത് അശ്രദ്ധയിലാക്കും. (ഇസ്ലാമിൽ) വിശ്വസിച്ചവരേ! ഈ പറയപ്പെട്ട ധൃതിയിലുള്ള നടത്തവും ജുമുഅയുടെ ബാങ്ക് വിളിക്കപ്പെട്ടാൽ കച്ചവടം ഉപേക്ഷിക്കലുമെല്ലാം ചെയ്യുന്നതാണ് നിങ്ങൾക്ക് കൂടുതൽ ഗുണകരമായിട്ടുള്ളത്. നിങ്ങൾക്ക് അത് അറിയുമെങ്കിൽ, അല്ലാഹു നിങ്ങളോട് കൽപ്പിച്ചത് നിങ്ങൾ പ്രാവർത്തികമാക്കുക.