That is because their messengers used to come to them with clear evidences, but they said, "Shall human beings guide us?" and disbelieved and turned away. And Allah dispensed [with them]; and Allah is Free of need and Praiseworthy. (At-Taghabun [64] : 6)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അതെന്തുകൊണ്ടെന്നാല്‍ അവര്‍ക്കുള്ള ദൈവദൂതന്മാര് വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്ത് വന്നുകൊണ്ടിരുന്നു. അപ്പോഴൊക്കെ അവര്‍ പറഞ്ഞു: ''കേവലം ഒരു മനുഷ്യന് ഞങ്ങളെ വഴികാട്ടുകയോ?'' അങ്ങനെ അവര്‍ അവിശ്വസിച്ചു. പിന്തിരിയുകയും ചെയ്തു. അല്ലാഹുവിന് അവരുടെ പിന്തുണ ആവശ്യമുണ്ടായിരുന്നില്ല. അല്ലാഹു ആശ്രയമാവശ്യമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്. (അത്തഗാബുന്‍ [64] : 6)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അതെന്തുകൊണ്ടെന്നാല്‍ അവരിലേക്കുള്ള ദൂതന്മാര് വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കല്‍ ചെല്ലാറുണ്ടായിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ഒരു മനുഷ്യന് നമുക്ക് മാര്‍ഗദര്‍ശനം നല്‍കുകയോ?[1] അങ്ങനെ അവര്‍ അവിശ്വസിക്കുകയും പിന്തിരിഞ്ഞു കളയുകയും ചെയ്തു. അല്ലാഹു സ്വയം പര്യാപ്തനായിരിക്കുന്നു. അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു.
[1] തങ്ങളെപ്പോലുള്ള ഒരു മനുഷ്യനെ മാര്‍ഗദര്‍ശിയായി അംഗീകരിക്കാന്‍ തങ്ങള്‍ക്ക് സാധ്യമല്ലെന്നായിരുന്നു അവരുടെ വാദം.
2 Mokhtasar Malayalam
അവർക്ക് സംഭവിച്ച ഈ ശിക്ഷ അവർക്ക് ബാധിക്കാനുള്ള ഏകകാരണം വ്യക്തമായ തെളിവുകളുമായി അവരിലേക്ക് നിയോഗിക്കപ്പെട്ട അല്ലാഹുവിൻ്റെ ദൂതന്മാരെ അവർ നിഷേധിച്ചു തള്ളി എന്നതാണ്. മനുഷ്യരിൽ നിന്ന് അല്ലാഹുവിന് ദൂതന്മാരുണ്ടാകുക എന്നത് തള്ളിക്കളഞ്ഞു കൊണ്ട് അവർ പറഞ്ഞു: നമ്മെ സത്യത്തിലേക്ക് നയിക്കാൻ ഒരു മനുഷ്യനോ?! അങ്ങനെ അവർ നിഷേധിക്കുകയും, ആ നബിമാരിൽ വിശ്വസിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്തു. എന്നാൽ അവർ അല്ലാഹുവിന് ഒരുപദ്രവവും വരുത്തിയിട്ടില്ല. അവരുടെ വിശ്വാസവും സൽകർമ്മങ്ങളുമൊന്നും അവന് ആവശ്യമില്ല; കാരണം അത് അവന് എന്തെങ്കിലും വർദ്ധിപ്പിക്കുകയൊന്നുമില്ല. അതിൽ നിന്നെല്ലാം അവൻ ധന്യതയുള്ളവനായിരിക്കുന്നു. അല്ലാഹു തൻ്റെ അടിമകളുടെ ഒരു സഹായവും ആവശ്യമില്ലാത്ത പരാശ്രയമുക്തനായ 'ഗനിയ്യും', പറയുന്ന വാക്കുകളിലും ചെയ്യുന്ന പ്രവൃത്തികളിലും സ്തുത്യർഹനായ 'ഹമീദു'മാകുന്നു.