يٰٓاَيُّهَا النَّبِيُّ اِذَا طَلَّقْتُمُ النِّسَاۤءَ فَطَلِّقُوْهُنَّ لِعِدَّتِهِنَّ وَاَحْصُوا الْعِدَّةَۚ وَاتَّقُوا اللّٰهَ رَبَّكُمْۚ لَا تُخْرِجُوْهُنَّ مِنْۢ بُيُوْتِهِنَّ وَلَا يَخْرُجْنَ اِلَّآ اَنْ يَّأْتِيْنَ بِفَاحِشَةٍ مُّبَيِّنَةٍۗ وَتِلْكَ حُدُوْدُ اللّٰهِ ۗوَمَنْ يَّتَعَدَّ حُدُوْدَ اللّٰهِ فَقَدْ ظَلَمَ نَفْسَهٗ ۗ لَا تَدْرِيْ لَعَلَّ اللّٰهَ يُحْدِثُ بَعْدَ ذٰلِكَ اَمْرًا ( الطلاق: ١ )
Yaaa ayyuhan nabiyyu izaa tallaqtummun nisaaa'a fatalliqoohunna li'iddatihinna wa ahsul'iddata; wattaqul laaha rabbakum laa tukhri joohunna mim bu-yootihinna wa laa yakhrujna illaaa any yaateema bifaahishatim mubaiyinah; wa tilka hudoodul laah; wa many yata'adda hudoodal laahi faqad zalama nafsha; laa tadree la'allal laaha yuhdisu ba'dazaalika amraa (aṭ-Ṭalāq̈ 65:1)
English Sahih:
O Prophet, when you [Muslims] divorce women, divorce them for [the commencement of] their waiting period and keep count of the waiting period, and fear Allah, your Lord. Do not turn them out of their [husbands'] houses, nor should they [themselves] leave [during that period] unless they are committing a clear immorality. And those are the limits [set by] Allah. And whoever transgresses the limits of Allah has certainly wronged himself. You know not; perhaps Allah will bring about after that a [different] matter. (At-Talaq [65] : 1)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നബിയേ, നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ഇദ്ദഃ തുടങ്ങാനുള്ള അവസരത്തില്‍ വിവാഹമോചനം നടത്തുക. ഇദ്ദ കാലം നിങ്ങള്‍ കൃത്യമായി കണക്കാക്കുക. നിങ്ങളുടെ നാഥനായ അല്ലാഹുവെ സൂക്ഷിക്കുക. ഇദ്ദാ വേളയില്‍ അവരെ അവരുടെ വീടുകളില്‍നിന്ന് പുറംതള്ളരുത്. അവര്‍ സ്വയം ഇറങ്ങിപ്പോവുകയുമരുത്. അവര്‍ വ്യക്തമായ ദുര്‍വൃത്തിയിലേര്‍പ്പെട്ടാലല്ലാതെ. അല്ലാഹുവിന്റെ നിയമപരിധികളാണിവ. അല്ലാഹുവിന്റെ പരിധികള്‍ ലംഘിക്കുന്നവന്‍ തന്നോടു തന്നെയാണ് അക്രമം ചെയ്യുന്നത്. അതിനുശേഷം അല്ലാഹു വല്ല പുതിയ കാര്യവും ചെയ്‌തേക്കാം; നിനക്കത് അറിയില്ല. (അത്ത്വലാഖ് [65] : 1)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
നബിയേ, നിങ്ങള്‍ (വിശ്വാസികള്‍) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരെ നിങ്ങള്‍ അവരുടെ ഇദ്ദഃ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുകയും ഇദ്ദഃ കാലം നിങ്ങള്‍ എണ്ണികണക്കാക്കുകയും ചെയ്യുക.[1] നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. അവരുടെ വീടുകളില്‍ നിന്ന് അവരെ നിങ്ങള്‍ പുറത്താക്കരുത്. അവര്‍ പുറത്തു പോകുകയും ചെയ്യരുത്.[2] പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവര്‍ ചെയ്യുകയാണെങ്കിലല്ലാതെ. അവ അല്ലാഹുവിന്‍റെ നിയമപരിധികളാകാകുന്നു. അല്ലാഹുവിന്‍റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവന്‍ അവനോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിന് ശേഷം അല്ലാഹു പുതുതായി വല്ലകാര്യവും കൊണ്ടു വന്നേക്കുമോ എന്ന് നിനക്ക് അറിയില്ല.[3]
[1] ഗര്‍ഭിണികളല്ലാത്ത വിവാഹമുക്തകളുടെ ഇദ്ദഃ കാലം അഥവാ പുനര്‍വിവാഹം ചെയ്യാതെ അവര്‍ കാത്തിരിക്കേണ്ട കാലം മൂന്ന് ശുദ്ധിവേളകളാണ്. ലൈംഗികവേഴ്ച നടന്നിട്ടില്ലാത്ത ശുദ്ധിവേളയില്‍ മാത്രമേ ഒരു പുരുഷന്‍ തന്റെ ഭാര്യയെ വിവാഹമോചനം ചെയ്യാവൂ. ആര്‍ത്തവകാലത്ത് ത്വലാഖ് പാടില്ല. ഗര്‍ഭിണികളുടെ ഇദ്ദഃ അവരുടെ പ്രസവം വരെയാണ്.
[2] വിവാഹമോചനം ചെയ്ത ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെയാണ് ഇദ്ദഃകാലത്ത് വിവാഹമുക്ത താമസിക്കേണ്ടത്. ദാമ്പത്യം പുനഃസ്ഥാപിക്കാന്‍ ഇത് സാധ്യതയുണ്ടാക്കുകയും ബന്ധവിച്ഛേദത്തിന്റെ വേദന ലഘൂകരിക്കുകയും ചെയ്യുന്നു.
[3] പിണക്കത്തിന്നും വിവാഹമോചനത്തിന്നും ശേഷം സ്ത്രീപുരുഷന്മാരുടെ മനസ്സില്‍ ഖേദവും, ബന്ധം പുനഃസ്ഥാപിക്കാനുള്ള മോഹവും അല്ലാഹു ജനിപ്പിച്ചേക്കാം. അത് മനുഷ്യര്‍ക്ക് മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയില്ല എന്നര്‍ഥം.