Then We sent after them Moses with Our signs to Pharaoh and his establishment, but they were unjust toward them. So see how was the end of the corrupters. (Al-A'raf [7] : 103)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പിന്നീട് അവരുടെയൊക്കെ ശേഷം മൂസായെ നാം നമ്മുടെ തെളിവുകളുമായി ഫറവോന്റെയും അവന്റെ പ്രമാണിമാരുടെയും അടുത്തേക്കയച്ചു. അവരും നമ്മുടെ തെളിവുകളോട് അനീതി ചെയ്തു. നോക്കൂ! ആ നാശകാരികളുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന്. (അല്‍അഅ്റാഫ് [7] : 103)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പിന്നീട് അവരുടെയൊക്കെ ശേഷം മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔന്റെയും അവന്റെ പ്രമാണിമാരുടെയും അടുക്കലേക്ക് നാം നിയോഗിച്ചു. എന്നാല്‍ അവര്‍ ആ ദൃഷ്ടാന്തങ്ങളോട് അന്യായം കാണിക്കുകയാണ് ചെയ്തത്. അപ്പോള്‍ നോക്കൂ; ആ നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്.
2 Mokhtasar Malayalam
ആ ദൂതന്മാർക്കെല്ലാം ശേഷം മൂസായെ അദ്ദേഹത്തിൻ്റെ സത്യത ബോധ്യപ്പെടുത്തുന്ന നമ്മുടെ വ്യക്തമായ തെളിവുകളും ദൃഷ്ടാന്തങ്ങളുമായി ഫിർഔൻ്റെയും കൂട്ടരുടെയും അടുക്കലേക്ക് നാം നിയോഗിച്ചു. ആ ദൃഷ്ടാന്തങ്ങളെ ബോധ്യപ്പെട്ടിട്ടും തള്ളിക്കളയുകയും നിഷേധിക്കുകയും ചെയ്യുക എന്നതല്ലാതെ മറ്റൊന്നും അവരിൽ നിന്നും ഉണ്ടായില്ല. അല്ലാഹുവിൻ്റെ റസൂലേ! അപ്പോൾ താങ്കൾ ചിന്തിച്ചു നോക്കുക! എങ്ങനെയായിരുന്നു ഫിർഔൻ്റെയും കൂട്ടരുടെയും പര്യവസാനം?! അല്ലാഹു അവരെ മുക്കിനശിപ്പിച്ചു. ഇഹലോകത്തും പരലോകത്തും അവരുടെ മേൽ അല്ലാഹു ശാപം ചൊരിയുകയും ചെയ്തു.