And when they [i.e., those advised] forgot that by which they had been reminded, We saved those who had forbidden evil and seized those who wronged, with a wretched punishment, because they were defiantly disobeying. (Al-A'raf [7] : 165)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അങ്ങനെ അവരെ ഓര്‍മിപ്പിച്ചിരുന്ന ഉപദേശം അവര്‍ പൂര്‍ണമായും മറന്നപ്പോള്‍, തിന്മകള് തടഞ്ഞിരുന്നവരെ നാം രക്ഷപ്പെടുത്തി. അതിക്രമം കാണിച്ചവരെയെല്ലാം അവരുടെ പാപവൃത്തികളുടെ പേരില്‍ കൊടും ശിക്ഷയാല്‍ പിടികൂടുകയും ചെയ്തു. (അല്‍അഅ്റാഫ് [7] : 165)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എന്നാല്‍ അവരെ ഓര്‍മപ്പെടുത്തിയിരുന്നത് അവര്‍ മറന്നുകളഞ്ഞപ്പോള്‍ ദുഷ്പ്രവൃത്തിയില്‍ നിന്ന് വിലക്കിയിരുന്നവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളായ ആളുകളെ അവര്‍ ധിക്കാരം കാണിച്ചിരുന്നതിന്റെ ഫലമായി നാം കഠിനമായ ശിക്ഷ മുഖേന പിടികൂടുകയും ചെയ്തു.
2 Mokhtasar Malayalam
ഗുണദോഷിച്ചവരുടെ ഉപദേശത്തെ ധിക്കാരികളായ അക്കൂട്ടം അവഗണിക്കുകയും, തങ്ങളുടെ തിന്മ അവർ അവസാനിപ്പിക്കാതെ വരികയും ചെയ്തപ്പോൾ തിന്മയിൽ നിന്ന് ജനങ്ങളെ വിലക്കിയവരെ നാം നമ്മുടെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തി. ശനിയാഴ്ച ദിവസം മീൻപിടിച്ചു കൊണ്ട് അനീതി ചെയ്യുകയും, അതിക്രമം പ്രവർത്തിക്കുകയും ചെയ്തവരെ അവർ അല്ലാഹുവിനെ ധിക്കരിക്കുകയും തങ്ങളുടെ തിന്മയിൽ ഉറച്ചു നിലകൊള്ളുകയും ചെയ്തതിനാൽ നാം കഠിനമായി ശിക്ഷിച്ചു.