അല്ലാഹു സൃഷ്ടിച്ചതിലും, യാതൊന്നു സൃഷ്ടിച്ചുവോ അതിലും
min shayin
مِن شَىْءٍ
of (every)thing
ഒരു വസ്തുവായിട്ടു, ഏതൊരു വസ്തുവും
wa-an ʿasā
وَأَنْ عَسَىٰٓ
and that perhaps
ആയേക്കാമെന്നതിലും
an yakūna
أَن يَكُونَ
[that] has
ഉണ്ടായിരിക്കുക, ആയിരിക്കുക
qadi iq'taraba
قَدِ ٱقْتَرَبَ
verily come near
അടുത്തു കൂടിയിട്ടുണ്ട്
ajaluhum
أَجَلُهُمْۖ
their term?
അവരുടെ അവധി
fabi-ayyi ḥadīthin
فَبِأَىِّ حَدِيثٍۭ
So in what statement
എനി ഏതൊരു വിഷയത്തിലാണു, വര്‍ത്തമാനം കൊണ്ടാണു
baʿdahu
بَعْدَهُۥ
after this
ഇതിനു (അതിനു) ശേഷം
yu'minūna
يُؤْمِنُونَ
will they believe?
അവര്‍ വിശ്വസിക്കുന്നു.
Awalam yanzuroo fee malakootis samaawaati wal ardi wa maa khalaqal laahu min shai'inw wa an 'asaaa ai yakoona qadiqtaraba ajaluhum fabi aiyi hadeesim ba'dahoo yu'minoon (al-ʾAʿrāf 7:185)
Do they not look into the realm of the heavens and the earth and everything that Allah has created and [think] that perhaps their appointed time has come near? So in what statement [i.e., message] hereafter will they believe? (Al-A'raf [7] : 185)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആകാശഭൂമികളുടെ ഭരണ സംവിധാനത്തെക്കുറിച്ച് അവര്‍ അല്പവും ആലോചിച്ചുനോക്കിയിട്ടില്ലേ? അല്ലാഹു സൃഷ്ടിച്ച ഒന്നിനെക്കുറിച്ചും അവര്‍ മനസ്സിലാക്കിയിട്ടില്ലേ? അവരുടെ ജീവിതാവധി അടുത്തെത്തിയിരിക്കാമെന്നതിനെപ്പറ്റിയും? ഇനി ഈ ഖുര്‍ആനിനുശേഷം അതല്ലാത്ത ഏതൊരു സന്ദേശത്തിലാണ് അവര്‍ വിശ്വസിക്കാന്‍ പോകുന്നത്? (അല്‍അഅ്റാഫ് [7] : 185)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആകാശഭൂമികളുടെ ആധിപത്യരഹസ്യത്തെപ്പറ്റിയും, അല്ലാഹു സൃഷ്ടിച്ച ഏതൊരു വസ്തുവെപ്പറ്റിയും, അവരുടെ അവധി അടുത്തിട്ടുണ്ടായിരിക്കാം എന്നതിനെപ്പറ്റിയും അവര്‍ ചിന്തിച്ച് നോക്കിയില്ലേ? ഇനി ഇതിന് (ഖുര്‍ആന്ന്) ശേഷം ഏതൊരു വൃത്താന്തത്തിലാണ് അവര്‍ വിശ്വസിക്കാന്‍ പോകുന്നത്?
2 Mokhtasar Malayalam
ആകാശങ്ങളിലും ഭൂമിയിലുമുള്ള അല്ലാഹുവിൻ്റെ ആധിപത്യത്തെ കുറിച്ച് അവർ ഉറ്റാലോചിച്ചു കൊണ്ട് നോക്കുന്നില്ലേ?! അല്ലാഹു അവ രണ്ടിലും (ആകാശങ്ങളിലും ഭൂമിയിലും) സൃഷ്ടിച്ച മൃഗങ്ങളെയും ചെടികളെയും മറ്റുമെല്ലാം അവർ നോക്കുന്നില്ലേ?! അവരുടെ ആയുസ്സിനെ കുറിച്ചും അവർ ചിന്തിക്കുന്നില്ലേ?! ചിലപ്പോൾ അത് ഉടൻ തന്നെ അവസാനിക്കാറായിട്ടുണ്ടായിരിക്കാം. അതിനാൽ അവധി അവസാനിക്കുന്നതിന് മുൻപ് അവർ അല്ലാഹുവിലേക്ക് ഖേദത്തോടെ പശ്ചാത്തപിച്ചു മടങ്ങട്ടെ. അവർ ഖുർആനിലും, അതിലുള്ള താക്കീതുകളിലും വാഗ്ദാനങ്ങളിലും വിശ്വസിക്കുന്നില്ലെങ്കിൽ പിന്നെ മറ്റേതു ഗ്രന്ഥത്തിലാണ് അവർ വിശ്വസിക്കുക?!