[Allah] will say, "Enter among nations which had passed on before you of jinn and mankind into the Fire." Every time a nation enters, it will curse its sister until, when they have all overtaken one another therein, the last of them will say about the first of them, "Our Lord, these had misled us, so give them a double punishment of the Fire." He will say, "For each is double, but you do not know." (Al-A'raf [7] : 38)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു പറയും: നിങ്ങള്‍ക്കുമുമ്പെ കഴിഞ്ഞുപോയ ജിന്നുകളിലും മനുഷ്യരിലും പെട്ട സമൂഹങ്ങളോടൊപ്പം നിങ്ങളും നരകത്തീയില്‍ പ്രവേശിക്കുക. ഓരോ സംഘവും അതില്‍ പ്രവേശിക്കുമ്പോള്‍ തങ്ങളുടെ മുന്‍ഗാമികളായ സംഘത്തെ ശപിച്ചുകൊണ്ടിരിക്കും. അങ്ങനെ അവരൊക്കെയും അവിടെ ഒരുമിച്ചുകൂടിയാല്‍ അവരിലെ പിന്‍ഗാമികള്‍ തങ്ങളുടെ മുന്‍ഗാമികളെക്കുറിച്ച് പറയും: ''ഞങ്ങളുടെ നാഥാ! ഇവരാണ് ഞങ്ങളെ വഴി പിഴപ്പിച്ചത്. അതിനാല്‍ ഇവര്‍ക്കു നീ ഇരട്ടി നരകശിക്ഷ നല്കേണമേ.'' അല്ലാഹു അരുളും: ''എല്ലാവര്ക്കും ഇരട്ടി ശിക്ഷയുണ്ട്. പക്ഷേ; നിങ്ങളറിയുന്നില്ലെന്നുമാത്രം.'' (അല്‍അഅ്റാഫ് [7] : 38)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവന് (അല്ലാഹു) പറയും: ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമായി നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമൂഹങ്ങളുടെ കൂട്ടത്തില്‍ നരകത്തില്‍ പ്രവേശിച്ചുകൊള്ളുക. ഓരോ സമൂഹവും (അതില്‍) പ്രവേശിക്കുമ്പോഴൊക്കെ അതിന്റെ സഹോദര സമൂഹത്തെ ശപിക്കും. അങ്ങനെ അവരെല്ലാവരും അവിടെ ഒരുമിച്ചുകൂടിക്കഴിഞ്ഞാല്‍ അവരിലെ പിന്‍ഗാമികള്‍ അവരുടെ മുന്‍ഗാമികളെപ്പറ്റി പറയും: ഞങ്ങളുടെ രക്ഷിതാവേ, ഇവരാണ് ഞങ്ങളെ വഴിതെറ്റിച്ചത്. അത് കൊണ്ട് അവര്‍ക്ക് നീ നരകത്തില്‍ നിന്ന് ഇരട്ടി ശിക്ഷ കൊടുക്കേണമേ. അവന് പറയും: എല്ലാവര്ക്കും ഇരട്ടിയുണ്ട്. പക്ഷെ നിങ്ങള്‍ മനസ്സിലാക്കുന്നില്ല.
2 Mokhtasar Malayalam
മലക്കുകൾ അവരോട് പറയും: ബഹുദൈവാരാധകരേ! നിങ്ങൾക്ക് മുൻപ് നിഷേധത്തിലും വഴികേടിലും കടന്നു പോയ ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹങ്ങളോടൊപ്പം നരകത്തിൽ നിങ്ങളും പ്രവേശിച്ചു കൊള്ളുക. ഓരോ ജനതയും നരകത്തിൽ പ്രവേശിക്കുമ്പോൾ അതിന് മുൻപ് നരകത്തിൽ കടന്ന സമൂഹത്തെ ശപിക്കും. അങ്ങനെ അവരെല്ലാം അതിൽ വെച്ച് പരസ്പരം കണ്ടുമുട്ടുകയും, ഒരുമിച്ചുകൂടുകയും ചെയ്താൽ അവരിലെ ഏറ്റവും അവസാനത്തെ കൂട്ടം -അതായത് അനുയായികളായി നടന്ന പാമരന്മാർ- അവരിലെ നേതാക്കന്മാരും തലവന്മാരുമായ ആദ്യത്തെ കൂട്ടരെ കുറിച്ച് പറയും: ഞങ്ങളുടെ രക്ഷിതാവേ! ഈ നേതാക്കന്മാരാണ് സന്മാർഗത്തിൻ്റെ വഴിയിൽ നിന്ന് ഞങ്ങളെ തെറ്റിച്ചു കളഞ്ഞത്. ഞങ്ങൾക്ക് അവർ വഴികേട് അലങ്കരിച്ചു നൽകിയതിനാൽ അവർക്ക് നീ ഇരട്ടി ശിക്ഷ നൽകേണമേ! അല്ലാഹു അവർക്ക് മറുപടിയായി പറയും: നിങ്ങളിൽ എല്ലാ വിഭാഗത്തിനും ശിക്ഷയുടെ ഓഹരി ഇരട്ടി തന്നെയുണ്ട്. എന്നാൽ നിങ്ങളതിനെ കുറിച്ച് അജ്ഞരും, അത് മനസ്സിലാക്കാത്തവരുമാണ്.