We would have invented against Allah a lie if we returned to your religion after Allah had saved us from it. And it is not for us to return to it except that Allah, our Lord, should will. Our Lord has encompassed all things in knowledge. Upon Allah we have relied. Our Lord, decide between us and our people in truth, and You are the best of those who give decision." (Al-A'raf [7] : 89)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''അല്ലാഹു ഞങ്ങളെ നിങ്ങളുടെ മതത്തില്‍ നിന്ന് രക്ഷപ്പെടുത്തി.അതിലേക്കു തന്നെ തിരിച്ചു വരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവരായിത്തീരും. ഞങ്ങള്‍ക്ക് ഇനി ഒരിക്കലും അതിലേക്കു തിരിച്ചുവരാനാവില്ല; ഞങ്ങളുടെ നാഥനായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ. ഞങ്ങളുടെ നാഥനായ അല്ലാഹു സകല സംഗതികളെ സംബന്ധിച്ചും വിപുലമായ അറിവുള്ളവനാണ്. അല്ലാഹുവിലാണ് ഞങ്ങള്‍ ഭരമേല്പിച്ചിരിക്കുന്നത്. നാഥാ! ഞങ്ങള്‍ക്കും ഞങ്ങളുടെ ജനത്തിനുമിടയില്‍ നീ ന്യായമായ തീരുമാനമെടുക്കേണമേ. തീരുമാനമെടുക്കുന്നവരില്‍ ഏറ്റം ഉത്തമന് നീയാണല്ലോ.'' (അല്‍അഅ്റാഫ് [7] : 89)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങളുടെ മാര്‍ഗത്തില്‍ നിന്ന് അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തിയതിന് ശേഷം അതില്‍ തന്നെ ഞങ്ങള്‍ മടങ്ങി വരുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയായിരിക്കും ചെയ്യുന്നത്. അതില്‍ മടങ്ങി വരാന്‍ ഞങ്ങള്‍ക്കു പാടില്ലാത്തതാണ്; ഞങ്ങളുടെ രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ. ഞങ്ങളുടെ രക്ഷിതാവിന്റെ അറിവ് എല്ലാ കാര്യത്തെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. അല്ലാഹുവിന്റെ മേലാണ് ഞങ്ങള്‍ ഭരമേല്പിച്ചിരിക്കുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ നീ സത്യപ്രകാരം തീര്‍പ്പുണ്ടാക്കണമേ. നീയാണ് തീര്‍പ്പുണ്ടാക്കുന്നവരില്‍ ഉത്തമന്.
2 Mokhtasar Malayalam
നിങ്ങൾ നിലകൊള്ളുന്ന ബഹുദൈവാരാധനയിൽ നിന്നും നിഷേധത്തിൽ നിന്നും അല്ലാഹു ഞങ്ങളെ രക്ഷിച്ചതിന് ശേഷം അതിൽ ഞങ്ങൾ വിശ്വസിക്കുന്നവരായാൽ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചവർ തന്നെയായിരിക്കും ഞങ്ങൾ. നിങ്ങളുടെ നിരർത്ഥകമായ ഈ ആദർശത്തിലേക്ക് വരുക എന്നത് ഒരിക്കലും ശരിയാവുകയില്ല, അതൊരിക്കലും നേരുമല്ല; അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ. കാരണം സർവ്വരും അല്ലാഹുവിൻ്റെ ഉദ്ദേശത്തിന് കീഴിലാണുള്ളത്. നമ്മുടെ രക്ഷിതാവ് സർവ്വതിനെയും അവൻ്റെ അറിവ് കൊണ്ട് വലയം ചെയ്തിരിക്കുന്നു. യാതൊന്നും അവന് അവ്യക്തമാവുകയില്ല. ഞങ്ങളെ സ്വിറാത്വുൽ മുസ്തഖീമിൽ (അല്ലാഹുവിൻ്റെ മതമായ ഇസ്ലാമിൽ) ഉറപ്പിച്ചു നിർത്താനും, നരകത്തിൻ്റെ വഴികളിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കാനും അല്ലാഹുവിൻ്റെ മേൽ മാത്രമാകുന്നു ഞങ്ങൾ ഭരമേൽപ്പിച്ചിരിക്കുന്നത്. ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്കും കാഫിറുകളായ ഞങ്ങളുടെ ജനതക്കുമിടയിൽ നീ വിധികൽപ്പിക്കേണമേ! നിഷേധികളായ അതിക്രമികൾക്കെതിരെ അതിക്രമിക്കപ്പെട്ട സത്യത്തിൻ്റെ വക്താക്കളെ നീ സഹായിക്കേണമേ! ഞങ്ങളുടെ രക്ഷിതാവേ! നീ തന്നെയാകുന്നു വിധി പ്രഖ്യാപിക്കുന്നവരിൽ ഏറ്റവും ഉത്തമൻ.