Indeed, We have warned you of an impending punishment on the Day when a man will observe what his hands have put forth and the disbeliever will say, "Oh, I wish that I were dust!" (An-Naba [78] : 40)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആസന്നമായ ശിക്ഷയെ സംബന്ധിച്ച് തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് താക്കീതു നല്കിയിരിക്കുന്നു. മനുഷ്യന് തന്റെ ഇരു കരങ്ങളും ചെയ്തുവെച്ചത് നോക്കിക്കാണും ദിനം. അന്ന് സത്യനിഷേധി പറയും: ''ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായേനെ.'' (അന്നബഅ് [78] : 40)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആസന്നമായ ഒരു ശിക്ഷയെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്കു നാം മുന്നറിയിപ്പ് നല്കിയിരിക്കുന്നു. മനുഷ്യന് തന്റെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചത് നോക്കിക്കാണുകയും, 'ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ' എന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം.
2 Mokhtasar Malayalam
ഹേ ജനങ്ങളേ! അടുത്തു തന്നെ സംഭവിക്കാനിരിക്കുന്ന ശിക്ഷയെ കുറിച്ച് നാം നിങ്ങൾക്ക് താക്കീത് ചെയ്തിരിക്കുന്നു. അന്നേ ദിവസം മനുഷ്യൻ താൻ ഇഹലോകത്ത് വെച്ച് മുൻകൂട്ടി പ്രവർത്തിച്ചു വെച്ചത് നോക്കിക്കാണും. ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടിരുന്നെങ്കിലെന്ന ആശയോടെ കാഫിർ (അമുസ്ലിം) പറയും: മൃഗങ്ങളെ പോലെ ഞാനും മണ്ണായി തീർന്നിരുന്നെങ്കിൽ. അവയോട് (മൃഗങ്ങളോട്) പരലോകത്ത് 'നിങ്ങൾ മണ്ണായിത്തീരുക' എന്ന് പറയപ്പെടുന്നതാണ്.