عَمَّ يَتَسَاۤءَلُوْنَۚ ( النبإ: ١ )
ഏതിനെപ്പറ്റിയാണ് അവരന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നത്?
عَنِ النَّبَاِ الْعَظِيْمِۙ ( النبإ: ٢ )
അതിഭയങ്കരമായ വാര്‍ത്തയെപ്പറ്റി തന്നെ.
الَّذِيْ هُمْ فِيْهِ مُخْتَلِفُوْنَۗ ( النبإ: ٣ )
അതിലവര്‍ ഭിന്നാഭിപ്രായക്കാരാണ്.
كَلَّا سَيَعْلَمُوْنَۙ ( النبإ: ٤ )
വേണ്ട; വൈകാതെ അവരറിയുകതന്നെ ചെയ്യും.
ثُمَّ كَلَّا سَيَعْلَمُوْنَ ( النبإ: ٥ )
വേണ്ടേ വേണ്ട; ഉറപ്പായും അവരറിയും.
اَلَمْ نَجْعَلِ الْاَرْضَ مِهٰدًاۙ ( النبإ: ٦ )
ഭൂമിയെ നാം മെത്തയാക്കിയില്ലേ?
وَّالْجِبَالَ اَوْتَادًاۖ ( النبإ: ٧ )
മലകളെ ആണികളും?
وَّخَلَقْنٰكُمْ اَزْوَاجًاۙ ( النبإ: ٨ )
നിങ്ങളെ നാം ഇണകളായി സൃഷ്ടിച്ചു.
وَّجَعَلْنَا نَوْمَكُمْ سُبَاتًاۙ ( النبإ: ٩ )
നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കി.
وَّجَعَلْنَا الَّيْلَ لِبَاسًاۙ ( النبإ: ١٠ )
രാവിനെ വസ്ത്രമാക്കി.
القرآن الكريم: | النبإ |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | An-Naba' |
സൂറത്തുല്‍: | 78 |
ആയത്ത് എണ്ണം: | 40 |
ആകെ വാക്കുകൾ: | 173 |
ആകെ പ്രതീകങ്ങൾ: | 970 |
Number of Rukūʿs: | 2 |
Revelation Location: | മക്കാൻ |
Revelation Order: | 80 |
ആരംഭിക്കുന്നത്: | 5672 |