Wazkurooo iz antum qaleelum mustad 'afoona filardi takhaafoona ai yatakhat tafakumun naasu fa aawaakum wa aiyadakum binasrihee wa razaqakum minat taiyibaati la'allakum tashkuroon (al-ʾAnfāl 8:26)
And remember when you were few and oppressed in the land, fearing that people might abduct you, but He sheltered you, supported you with His victory, and provided you with good things – that you might be grateful. (Al-Anfal [8] : 26)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഓര്‍ക്കുക: നിങ്ങള്‍ എണ്ണത്തില്‍ വളരെ കുറവായിരുന്ന കാലം! ഭൂമിയില്‍ നിങ്ങളന്ന് നന്നെ ദുര്‍ബലരായാണ് കരുതപ്പെട്ടിരുന്നത്. ആളുകള്‍ നിങ്ങളെ റാഞ്ചിയെടുത്തേക്കുമോയെന്നുപോലും നിങ്ങള്‍ ഭയപ്പെട്ടിരുന്നു. പിന്നീട് അല്ലാഹു നിങ്ങള്‍ക്ക് അഭയമേകി. തന്റെ സഹായത്താല്‍ നിങ്ങളെ പ്രബലരാക്കി. നിങ്ങള്‍ക്ക് ഉത്തമമായ ജീവിതവിഭവങ്ങള്‍ നല്കി. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍. (അല്‍അന്‍ഫാല്‍ [8] : 26)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ ഭൂമിയില്‍ ബലഹീനരായി ഗണിക്കപ്പെട്ടിരുന്ന കുറച്ച് പേര് മാത്രമായിരുന്ന സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുക. ജനങ്ങള്‍ നിങ്ങളെ റാഞ്ചിയെടുത്ത് കളയുമെന്ന് നിങ്ങള്‍ ഭയപ്പെട്ടിരുന്നു. എന്നിട്ട് അവന് നിങ്ങള്‍ക്ക് ആശ്രയം നല്‍കുകയും അവന്റെ സഹായം കൊണ്ട് നിങ്ങള്‍ക്ക് പിന്‍ബലം നല്‍കുകയും വിശിഷ്ട വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങൾ മക്കയിലായിരുന്ന കാലഘട്ടം ഓർക്കുക. എണ്ണത്തിൽ വളരെ കുറവായിരുന്ന, ആ നാട്ടുകാർ നിങ്ങളെ അടിച്ചമർത്തുകയും ദുർബലരാക്കുകയും ചെയ്തിരുന്ന കാലം. നിങ്ങളുടെ ശത്രുക്കൾ ഞൊടിയിടയിൽ നിങ്ങളെ പിടികൂടുമെന്ന് നിങ്ങൾ ഭയന്നിരുന്നു. അങ്ങനെ അല്ലാഹു നിങ്ങളെ ഒരു അഭയസ്ഥാനത്തിലേക്ക് -മദീനയിലേക്ക്- ഒരുമിച്ചു ചേർത്തു. യുദ്ധരണാങ്കണങ്ങളിൽ -ബദ്റിൽ- നിങ്ങളുടെ ശത്രുക്കൾക്കെതിരെ വിജയം നൽകിക്കൊണ്ട് അവൻ നിങ്ങൾക്ക് ശക്തി പകർന്നു. നിങ്ങൾക്കവൻ പരിശുദ്ധമായ ഉപജീവനം നൽകുകയും ചെയ്തു; നിങ്ങളുടെ ശത്രുക്കളിൽ നിന്ന് നിങ്ങൾ പിടിച്ചെടുത്ത യുദ്ധാർജ്ജിത സ്വത്തുക്കൾ അതിൽ പെട്ടതാണ്. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നിങ്ങൾ അവനോട് നന്ദി കാണിക്കുന്നതിനും, അങ്ങനെ അവൻ നിങ്ങൾക്ക് അവൻ്റെ അനുഗ്രഹങ്ങൾ വർദ്ധിപ്പിച്ചു നൽകുന്നതിനുമാണിതെല്ലാം. നിങ്ങൾ അല്ലാഹുവിനോട് നന്ദികേട് കാണിക്കരുത്. അങ്ങനെയെങ്കിൽ അവൻ അവയെല്ലാം നിങ്ങളിൽ നിന്ന് എടുത്തു മാറ്റുകയും, നിങ്ങളെ ശിക്ഷിക്കുകയും ചെയ്യുന്നതാണ്.