And [remember] when Satan made their deeds pleasing to them and said, "No one can overcome you today from among the people, and indeed, I am your protector." But when the two armies sighted each other, he turned on his heels and said, "Indeed, I am disassociated from you. Indeed, I see what you do not see; indeed, I fear Allah. And Allah is severe in penalty." (Al-Anfal [8] : 48)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ചെകുത്താന് അവര്‍ക്ക് അവരുടെ ചെയ്തികള്‍ ചേതോഹരമായി തോന്നിപ്പിച്ച സന്ദര്‍ഭം. അവന് പറഞ്ഞു: ''ഇന്ന് നിങ്ങളെ ജയിക്കുന്നവരായി ജനങ്ങളിലാരുമില്ല. ഉറപ്പായും ഞാന്‍ നിങ്ങളുടെ രക്ഷകനായിരിക്കും.'' അങ്ങനെ ഇരുപക്ഷവും ഏറ്റുമുട്ടിയപ്പോള്‍ അവന് പിന്മാറി. എന്നിട്ടിങ്ങനെ പറയുകയും ചെയ്തു: ''എനിക്ക് നിങ്ങളുമായി ഒരു ബന്ധവുമില്ല. നിങ്ങള്‍ കാണാത്തത് ഞാന്‍ കാണുന്നുണ്ട്. ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണല്ലോ.'' (അല്‍അന്‍ഫാല്‍ [8] : 48)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഇന്ന് ജനങ്ങളില്‍ നിങ്ങളെ തോല്പിക്കാന് ആരും തന്നെയില്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും' എന്ന് പറഞ്ഞുകൊണ്ട് പിശാച് അവര്‍ക്ക് അവരുടെ ചെയ്തികള്‍ ഭംഗിയായി തോന്നിച്ച സന്ദര്‍ഭവും (ഓര്‍ക്കുക.) അങ്ങനെ ആ രണ്ടുസംഘങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍, 'എനിക്കു നിങ്ങളുമായി ഒരു ബന്ധവുമില്ല, തീര്‍ച്ചയായും നിങ്ങള്‍ കാണാത്ത പലതും ഞാന്‍ കാണുന്നുണ്ട്,[1] തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ' എന്ന് പറഞ്ഞുകൊണ്ട് അവന് (പിശാച്) പിന്മാറിക്കളഞ്ഞു.
അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹം നിങ്ങൾ ഓർക്കുകയും ചെയ്യുക. പിശാച് ബഹുദൈവാരാധകർക്ക് അവരുടെ പ്രവർത്തനങ്ങൾ ഭംഗിയാക്കി തോന്നിപ്പിക്കുകയും, മുസ്ലിംകളുമായി യുദ്ധത്തിലേർപ്പെടാനും ഏറ്റുമുട്ടാനും അവർക്ക് ധൈര്യം പകരുകയും ചെയ്ത സന്ദർഭം. അവൻ അവരോടായി പറഞ്ഞു: ഇന്ന് നിങ്ങളെ പരാജയപ്പെടുത്താൻ ആരും തന്നെയില്ല. ഞാൻ നിങ്ങളെ ഉറപ്പായും സഹായിക്കുന്നതാണ്. നിങ്ങളുടെ ശത്രുവിൽ നിന്ന് ഞാൻ നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും. അങ്ങനെ രണ്ട് കൂട്ടരും -അല്ലാഹുവിൽ വിശ്വസിച്ചവരും അവരെ സഹായിച്ചു കൊണ്ടുള്ള മലക്കുകളും അടങ്ങുന്ന സംഘവും, ബഹുദൈവാരാധകരും അവരുടെ സഹായിയായ പിശാചടങ്ങുന്ന സംഘവും- നേർക്കുനേരെ വന്നപ്പോൾ പിശാച് പിന്തിരിഞ്ഞോടി. ബഹുദൈവാരാധകരോട് അവൻ പറഞ്ഞു: തീർച്ചയായും ഞാൻ നിങ്ങളിൽ നിന്നൊഴിവാണ്. (അല്ലാഹുവിൽ) വിശ്വസിച്ചവരെ സഹായിക്കുന്നതിനായി മലക്കുകൾ വന്നിരിക്കുന്നത് ഞാനിതാ നോക്കിക്കാണുന്നുണ്ട്. അല്ലാഹു എന്നെ നശിപ്പിച്ചു കളയുമെന്ന് ഞാൻ പേടിക്കുന്നു. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു; അവൻ്റെ ശിക്ഷ സഹിക്കാൻ ഒരാൾക്കും സാധിക്കുകയില്ല.