[Remember] when the hypocrites and those in whose hearts was disease [i.e., arrogance and disbelief] said, "Their religion has deluded those [Muslims]." But whoever relies upon Allah – then indeed, Allah is Exalted in Might and Wise. (Al-Anfal [8] : 49)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
കപടവിശ്വാസികളും ദീനംബാധിച്ച മനസ്സുള്ളവരും പറഞ്ഞുകൊണ്ടിരുന്ന സന്ദര്‍ഭം: ''ഇക്കൂട്ടരെ അവരുടെ മതം വഞ്ചിച്ചിരിക്കുന്നു.'' ആരെങ്കിലും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നുവെങ്കില്‍, സംശയം വേണ്ട, അല്ലാഹു അജയ്യനും യുക്തിമാനുമാണ്. (അല്‍അന്‍ഫാല്‍ [8] : 49)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഈ കൂട്ടരെ (മുസ്ലിംകളെ) അവരുടെ മതവിശ്വാസം വഞ്ചിച്ചു കളഞ്ഞിരിക്കുന്നു എന്ന് കപടവിശ്വാസികളും, മനസ്സില്‍ രോഗമുള്ളവരും പറഞ്ഞുകൊണ്ടിരുന്ന സന്ദര്‍ഭമത്രെ അത്. വല്ലവനും അല്ലാഹുവിന്റെ മേല്‍ ഭരമേല്പിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
2 Mokhtasar Malayalam
കപടവിശ്വാസികളും ദുർബല വിശ്വാസികളും ഇപ്രകാരം പറഞ്ഞിരുന്ന സന്ദർഭവും നിങ്ങൾ ഓർക്കുക: എണ്ണത്തിൽ കുറവാണെങ്കിലും, യുദ്ധസന്നാഹങ്ങൾ ദുർബലമാണെങ്കിലും ശത്രുക്കൾക്കെതിരെ നിങ്ങൾ തന്നെ വിജയം വരിക്കുമെന്ന് ഇക്കൂട്ടർക്ക് വാഗ്ദാനം നൽകുന്ന ഇവരുടെ ദീൻ -ഇസ്ലാം- മുസ്ലിംകളെ വഞ്ചിച്ചിരിക്കുന്നു. എന്നാൽ ആരെങ്കിലും അല്ലാഹുവിൻ്റെ മേൽ മാത്രം ഭരമേൽപ്പിക്കുകയും, അവൻ വാഗ്ദാനം ചെയ്ത സഹായത്തിൽ ദൃഢവിശ്വാസമുള്ളവർ ആയിരിക്കുകയും ചെയ്താൽ അല്ലാഹു അവനെ സഹായിക്കുക തന്നെ ചെയ്യുന്നതാണ് എന്ന കാര്യം ഇക്കൂട്ടർ മനസ്സിലാക്കിയിട്ടില്ല. അല്ലാഹു ഒരിക്കലും (അവനിൽ ഭരമേൽപ്പിച്ചവരെ) പരാജയപ്പെടുത്തുന്നതല്ല; അവർ എത്ര ദുർബലരാണെങ്കിലുംശരി. അല്ലാഹു മഹാപ്രതാപമുള്ളവനത്രെ; ആർക്കും അവനെ പരാജയപ്പെടുത്തുക സാധ്യമല്ല. അല്ലാഹു അങ്ങേയറ്റം യുക്തിമാനാകുന്നു.അവൻ്റെ വിധിനിർണ്ണയത്തിലും മതനിയമങ്ങളിലും (അവൻ ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനത്രെ).