ഒരു രഹസ്യക്കൂട്ടുകെട്ട്, സ്വകാര്യബന്ധുവെ, ഉള്ളുകള്ളിക്കാരെ
wal-lahu
وَٱللَّهُ
And Allah
അല്ലാഹു
khabīrun
خَبِيرٌۢ
(is) All-Aware
സൂക്ഷ്മമായി അറിയുന്നവനാണ്
bimā taʿmalūna
بِمَا تَعْمَلُونَ
of what you do
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
Am hasibtum an turakoo wa lammaa ya'lamil laahul lazeena jaahadoo minkum wa lam yattakhizoo min doonil laahi wa laa Rasoolihee wa lalmu'mineena waleejah; wallaahu khabeerum bimaa ta'maloon (at-Tawbah 9:16)
Do you think that you will be left [as you are] while Allah has not yet made evident those among you who strive [for His cause] and do not take other than Allah, His Messenger and the believers as intimates? And Allah is [fully] Aware of what you do. (At-Tawbah [9] : 16)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങളില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും, അല്ലാഹുവിനെയും അവന്റെ ദൂതനെയും സത്യവിശ്വാസികളെയുമല്ലാതെ ആരെയും രഹസ്യകൂട്ടാളികളായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവര്‍ ആരെന്ന് അല്ലാഹു വേര്തിരിച്ചെടുത്തിട്ടല്ലാതെ നിങ്ങളെ വെറുതെ വിട്ടേക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങള്‍ ചെയ്യുന്നതൊക്കെയും സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു. (അത്തൗബ [9] : 16)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അതല്ല, നിങ്ങളില്‍ നിന്ന് യുദ്ധം ചെയ്യുകയും, അല്ലാഹുവിന്നും അവന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും പുറമെ യാതൊരു രഹസ്യകൂട്ടുകെട്ടും സ്വീകരിക്കാതിരിക്കുകയും ചെയ്തവര്‍ ആരെന്ന് അല്ലാഹു അറിഞ്ഞിട്ടല്ലാതെ നിങ്ങളെ വിട്ടേക്കുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കുകയാണോ? അല്ലാഹുവാകട്ടെ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.
2 Mokhtasar Malayalam
(അല്ലാഹുവിൽ) വിശ്വസിച്ചവരെ! ഒരു പരീക്ഷണവുമില്ലാതെ അല്ലാഹു നിങ്ങളെ വെറുതെ വിട്ടേക്കുന്നതാണ് എന്ന് നിങ്ങൾ ധരിച്ചിരിക്കുകയാണോ?! പരീക്ഷണമെന്നത് അല്ലാഹുവിൻ്റെ (മാറ്റമില്ലാത്ത) നടപടിക്രമമാണ്. അല്ലാഹുവിന് വേണ്ടി നിഷ്കളങ്കമായി യുദ്ധം ചെയ്തവരെയും, അല്ലാഹുവിനും അവൻ്റെ റസൂലിനും അല്ലാഹുവിൽ വിശ്വസിച്ചവർക്കും പുറമെ നിഷേധികളിൽ നിന്ന് രഹസ്യകൂട്ടുകെട്ട് സ്വീകരിക്കുകയോ അവരോട് ആത്മബന്ധം പുലർത്തുകയോ, അടുപ്പക്കാരെ സ്വീകരിക്കുകയോ അവരോട് സ്നേഹം വെച്ചു പുലർത്തുകയോ ചെയ്യാത്തവരെയും അല്ലാഹു അറിയുകയും എല്ലാവർക്കും വ്യക്തമായി തീരുകയും ചെയ്യുന്നതുവരെ നിങ്ങൾ പരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കും. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത് സൂക്ഷ്മമായി അറിയുന്നവനാകുന്നു. അവന് യാതൊരു കാര്യവും അവ്യക്തമാകുന്നതല്ല. നിങ്ങളുടെ പ്രവർത്തനങ്ങൾക്കെല്ലാം അവൻ പ്രതിഫലം നൽകുന്നതുമാണ്.