Go forth, whether light or heavy, and strive with your wealth and your lives in the cause of Allah. That is better for you, if you only knew. (At-Tawbah [9] : 41)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ സാധന സാമഗ്രികള്‍ കൂടിയവരായാലും കുറഞ്ഞവരായാലും ഇറങ്ങിപ്പുറപ്പെടുക. നിങ്ങളുടെ ദേഹംകൊണ്ടും ധനംകൊണ്ടും ദൈവമാര്‍ഗത്തില്‍ സമരംചെയ്യുക. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍! (അത്തൗബ [9] : 41)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ സൗകര്യമുള്ളവരാണെങ്കിലും ഞെരുക്കമുള്ളവരാണെങ്കിലും (ധര്‍മ്മസമരത്തിന്) ഇറങ്ങിപുറപ്പെട്ട് കൊള്ളുക. നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ സമരം ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെങ്കില്‍.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിച്ചവരേ! പ്രയാസമുള്ളപ്പോഴും എളുപ്പമുള്ളപ്പോഴും, യുവത്വത്തിലും വാർദ്ധക്യത്തിലും നിങ്ങൾ അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിനായി യാത്ര പുറപ്പെടുക. നിങ്ങളുടെ സമ്പത്തും ശരീരവുമായി യുദ്ധം ചെയ്യുക. ചടഞ്ഞിരിക്കുകയും സമ്പത്തും ശരീരവും സുരക്ഷിതമാക്കാനായി അവ കെട്ടിപ്പിടിച്ചിരിക്കുകയും ചെയ്യുന്നതിനെക്കാൾ അല്ലാഹുവിൻ്റെ മാർഗത്തിൽ ഇറങ്ങിപ്പുറപ്പെടുകയും സമ്പത്തും ശരീരവും കൊണ്ട് യുദ്ധത്തിലേർപ്പെടുകയും ചെയ്യുന്നതാണ് ഇഹലോകത്തും പരലോകത്തും നിങ്ങൾക്ക് ഉത്തമമായിട്ടുള്ളത്. നിങ്ങൾക്ക് അക്കാര്യം ബോധ്യമുണ്ടെങ്കിൽ അതിനായി നിങ്ങൾ പരിശ്രമിക്കുക.