How [can there be a treaty] while, if they gain dominance over you, they do not observe concerning you any pact of kinship or covenant of protection? They satisfy you with their mouths, but their hearts refuse [compliance], and most of them are defiantly disobedient. (At-Tawbah [9] : 8)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അതെങ്ങനെ നിലനില്‍ക്കാനാണ്? അവര്‍ക്ക് നിങ്ങളെ കീഴ്പെടുത്താന്‍ സാധിച്ചാല്‍ നിങ്ങളുമായുള്ള കുടുംബബന്ധമോ സന്ധിവ്യവസ്ഥകളോ ഒന്നും അവര്‍ പരിഗണിക്കുകയില്ല. വാക്കുകള്‍ കൊണ്ട് അവര്‍ നിങ്ങളെ തൃപ്തിപ്പെടുത്തും. എന്നാല്‍ അവരുടെ മനസ്സുകളത് നിരാകരിക്കും. അവരിലേറെപ്പേരും അധാര്‍മികരാണ്. (അത്തൗബ [9] : 8)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അതെങ്ങനെ (നിലനില്ക്കും?) നിങ്ങളുടെ മേല്‍ അവര്‍ വിജയം നേടുന്ന പക്ഷം നിങ്ങളുടെ കാര്യത്തില്‍ കുടുംബബന്ധമോ ഉടമ്പടിയോ അവര്‍ പരിഗണിക്കുകയില്ല. അവരുടെ വായ്കൊണ്ട് അവര്‍ നിങ്ങളെ തൃപ്തിപ്പെടുത്തും. അവരുടെ മനസ്സുകള്‍ വെറുക്കുകയും ചെയ്യും. അവരില്‍ അധികപേരും ധിക്കാരികളാകുന്നു.
2 Mokhtasar Malayalam
അവർ നിങ്ങളുടെ ശത്രുക്കളായിരിക്കെ അവർക്കെങ്ങനെ കരാറും നിർഭയത്വവും വാഗ്ദാനം ചെയ്യപ്പെടും?! നിങ്ങളെ വിജയിച്ചടക്കാൻ കഴിഞ്ഞാൽ നിങ്ങളുടെ കാര്യത്തിൽ അല്ലാഹുവിനെയോ, നിങ്ങളുമായുള്ള കുടുംബബന്ധമോ, കരാറോ അവർ പരിഗണിക്കുകയില്ല. മറിച്ച്, ഏറ്റവും കടുത്ത ശിക്ഷ തന്നെ അവർ നിങ്ങളെ അനുഭവിപ്പിക്കുന്നതാണ്. അവരുടെ നാവുകൾ കൊണ്ട് നിങ്ങളെ തൃപ്തിപ്പെടുത്തുന്ന വാക്കുകൾ അവർ ഉച്ചരിക്കുന്നുവെന്ന് മാത്രം. എന്നാൽ അവരുടെ ഹൃദയങ്ങൾ അവരുടെ സംസാരത്തോട് യോജിക്കുന്നതല്ല. അവർ പറയുന്നത് അവർ പാലിക്കുകയില്ല. കരാർ ലംഘിച്ചു കൊണ്ട് അല്ലാഹുവിനെ അനുസരിക്കുന്നതിൽ ധിക്കാരം വെച്ചു പുലർത്തുന്നവരാണ് അവരിൽ ബഹുഭൂരിപക്ഷവും.