اَلْاَعْرَابُ اَشَدُّ كُفْرًا وَّنِفَاقًا وَّاَجْدَرُ اَلَّا يَعْلَمُوْا حُدُوْدَ مَآ اَنْزَلَ اللّٰهُ عَلٰى رَسُوْلِهٖ ۗوَاللّٰهُ عَلِيْمٌ حَكِيْمٌ ( التوبة: ٩٧ )
Al A'raabu ashaddu kufranw wa nifaaqanw wa ajdaru allaa ya'lamoo hudooda maaa anzalal laahu 'alaa Rasoolih; wallaahu 'Aleemun Hakeem (at-Tawbah 9:97)
English Sahih:
The bedouins are stronger in disbelief and hypocrisy and more likely not to know the limits of what [laws] Allah has revealed to His Messenger. And Allah is Knowing and Wise. (At-Tawbah [9] : 97)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പ്രാകൃതരായ അറബികള്‍ കടുത്ത സത്യനിഷേധവും കാപട്യവുമുള്ളവരത്രേ. അല്ലാഹു തന്റെ ദൂതന്ന് ഇറക്കിക്കൊടുത്ത നിയമപരിധികള്‍ അറിയാതിരിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതും അവര്‍ക്കാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (അത്തൗബ [9] : 97)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
അഅ്‌റാബികള്‍ (മരുഭൂവാസികള്‍) കൂടുതല്‍ കടുത്ത അവിശ്വാസവും കാപട്യവുമുള്ളവരത്രെ. അല്ലാഹു അവന്‍റെ ദൂതന്ന് അവതരിപ്പിച്ചു കൊടുത്തതിലെ നിയമപരിധികളറിയാതിരിക്കാന്‍ കൂടുതല്‍ തരപ്പെട്ടവരുമാണവര്‍.[1] അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
[1] പ്രാകൃതദശയില്‍ കഴിയുന്ന മനുഷ്യരുടെ പൊതുവെയുള്ള അവസ്ഥയാണ് ഇവിടെ പരാമര്‍ശിച്ചിട്ടുള്ളത്. പട്ടണങ്ങളിലുള്ളവരുമായി ബന്ധപ്പെടാനുള്ള അസൗകര്യം മൂലം അവര്‍ക്ക് വിവരങ്ങള്‍ ലഭിക്കാനുള്ള സാധ്യത കുറവായിരിക്കും. സംസാരത്തിലും പെരുമാറ്റത്തിലുമൊക്കെ പരുഷതയും കാര്‍ക്കശ്യവും കൂടുതലായിരിക്കുകയും ചെയ്യും. എന്നാല്‍ ഇത്തരക്കാരില്‍ നിന്നും വിശ്വാസം സ്വീകരിക്കാനും വിജ്ഞാനം നേടാനും അവസരം ലഭിക്കുന്ന ചിലര്‍ ആത്മാര്‍ഥതയുടെ നിറകുടങ്ങളായി മാറാറുണ്ട്. അത്തരക്കാരെപ്പറ്റി 99-ാം വചനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.