اِنَّ مَعَ الْعُسْرِ يُسْرًاۗ ( الشرح: ٦ )
inna maʿa l-ʿus'ri
إِنَّ مَعَ ٱلْعُسْرِ
Indeed with the hardship
നിശ്ചയമായും ഞെരുക്കത്തോടോപ്പമുണ്ട്
yus'ran
يُسْرًا
(is) ease
ഒരു സൗകര്യം
Inna ma'al 'usri yusra (aš-Šarḥ 94:6)
English Sahih:
Indeed, with hardship [will be] ease. (Ash-Sharh [94] : 6)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിശ്ചയം, പ്രയാസത്തോടൊപ്പമാണ് എളുപ്പം. (അലംനശ് റഹ് [94] : 6)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.[1]
[1] അശുഭചിന്തകളും ജീവിതനൈരാശ്യങ്ങളുമാണ് ബഹഭൂരിപക്ഷം ആളുകളുടെയും പരാജയത്തിന് ഹേതുവായിത്തീര്‍ന്നത്. ഏതെങ്കിലും രംഗത്ത് അല്പം ഞെരുക്കം അനുഭവിക്കുമ്പോഴേക്ക് മടുപ്പ് ബാധിക്കുന്നവര്‍ക്ക് വിലപ്പെട്ടതൊന്നും നേടാനാവില്ല. എന്നാല്‍ ക്ലേശത്തിന്റെയും ത്യാഗത്തിന്റെയും ഫലമായാണ് സൗകര്യങ്ങളും വികാസങ്ങളും തുറന്നുകിട്ടുന്നതെന്ന സത്യം മനസ്സിലാക്കിയ വ്യക്തിയെ ഒരു പ്രതിബന്ധവും തളര്‍ത്തുകയില്ല. ഇതാണ് ഈ വചനം നമുക്ക് മനസ്സിലാക്കിത്തരുന്നത്.