അല്ലാഹു തൃപ്തിപ്പെടുന്നതാണ്, പൊരുത്തപ്പെട്ടിരിക്കുന്നു
ʿanhum
عَنْهُمْ
with them
അവരെപ്പറ്റി
waraḍū
وَرَضُوا۟
and they (will be) pleased
അവരും തൃപ്തിപ്പെടുന്നതാണ്, പൊരുത്തപ്പെട്ടിരിക്കുന്നു
ʿanhu
عَنْهُۚ
with Him
അവനെപ്പറ്റി
dhālika
ذَٰلِكَ
That
അത്
liman khashiya
لِمَنْ خَشِىَ
(is) for whoever feared
ഭയപ്പെട്ടവനാണ്
rabbahu
رَبَّهُۥ
his Lord
തന്റെ റബ്ബിനെ
Jazaa-uhum inda rabbihim jan naatu 'adnin tajree min tahtihal an haaru khalideena feeha abada; radiy-yallaahu 'anhum wa ra du 'an zaalika liman khashiya rabbah. (al-Bayyinah 98:8)
Their reward with their Lord will be gardens of perpetual residence beneath which rivers flow, wherein they will abide forever, Allah being pleased with them and they with Him. That is for whoever has feared his Lord. (Al-Bayyinah [98] : 8)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ക്ക് അവരുടെ നാഥങ്കല്‍ അര്‍ഹമായ പ്രതിഫലമുണ്ട്. താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങള്‍. അവരതില്‍ എക്കാലവും സ്ഥിരവാസികളായിരിക്കും. അല്ലാഹു അവരെക്കുറിച്ച് തൃപ്തനായിരിക്കും. അവര്‍ അല്ലാഹുവിലും സംതൃപ്തരായിരിക്കും. ഇതെല്ലാം തങ്ങളുടെ നാഥനെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്. (അല്‍ബയ്യിന [98] : 8)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കലുള്ള പ്രതിഫലം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും; എന്നെന്നേക്കുമായിട്ട്. അല്ലാഹു അവരെപ്പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. ഏതൊരുവന് തന്റെ രക്ഷിതാവിനെ ഭയപ്പെട്ടുവോ അവന്നുള്ളതാകുന്നു അത്
2 Mokhtasar Malayalam
അവരുടെ രക്ഷിതാവിങ്കൽ അവർക്കുള്ള പ്രതിഫലം സ്വർഗത്തോപ്പുകളാകുന്നു. അതിലെ കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകി കൊണ്ടിരിക്കും. അതിലവർ ശാശ്വതരായി വസിക്കുന്നതായിരിക്കും. അവർ അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്തു എന്നതിനാൽ അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു. അവർക്ക് അല്ലാഹു കാരുണ്യമായി നൽകിയ അനുഗ്രഹങ്ങളിൽ അവരും അല്ലാഹുവിനെ തൃപ്തിപ്പെട്ടിരിക്കുന്നു. അല്ലാഹുവിനെ ഭയപ്പെടുകയും, അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അവൻ്റെ വിലക്കുകളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യുന്നവർക്ക് ഈ കാരുണ്യം ലഭിക്കുന്നതായിരിക്കും.