اِيَّاكَ نَعْبُدُ وَاِيَّاكَ نَسْتَعِيْنُۗ ( الفاتحة: ٥ )
iyyāka
إِيَّاكَ
You Alone
നിന്നെ(ത്തന്നെ), നിനക്ക് (മാത്രം)
naʿbudu
نَعْبُدُ
we worship
ഞങ്ങള്‍ ആരാധിക്കുന്നു
wa-iyyāka
وَإِيَّاكَ
and You Alone
നിന്നോട് (തന്നെ - മാത്രം)
nastaʿīnu
نَسْتَعِينُ
we ask for help
ഞങ്ങള്‍ സഹായം (ഉതവി) തേടുന്നു
Iyyaaka na'budu wa lyyaaka nasta'een (al-Fātiḥah 1:5)
English Sahih:
It is You we worship and You we ask for help. (Al-Fatihah [1] : 5)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിനക്കു മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു. (അല്‍ഫാതിഹ [1] : 5)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു[1]
[1] ആരാധനയും സഹായാര്‍ഥനയും അഭേദ്യമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. മനുഷ്യര്‍ വിവിധ വ്യക്തികളെയും ശക്തികളെയും ആരാധിച്ചുപോന്നിട്ടുള്ളത് ആരാധ്യരില്‍നിന്ന് അഭൗതികമായ രീതിയില്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. പ്രപഞ്ചനാഥനല്ലാത്തവരോട് അഭൗതികമായ സഹായത്തിനുവേണ്ടി പ്രാർത്ഥിക്കുന്നത് ഇസ്‌ലാം പഠിപ്പിക്കുന്ന ഏകദൈവത്വത്തിന് വിരുദ്ധമത്രെ.