بِسْمِ اللّٰهِ الرَّحْمٰنِ الرَّحِيْمِ ( الفاتحة: ١ )
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
اَلْحَمْدُ لِلّٰهِ رَبِّ الْعٰلَمِيْنَۙ ( الفاتحة: ٢ )
സ്തുതിയൊക്കെയും അല്ലാഹുവിന്നാണ്. അവന് മുഴുലോകരുടെയും പരിപാലകന്.
الرَّحْمٰنِ الرَّحِيْمِۙ ( الفاتحة: ٣ )
പരമകാരുണികന്. ദയാപരന്‍.
مٰلِكِ يَوْمِ الدِّيْنِۗ ( الفاتحة: ٤ )
വിധിദിനത്തിന്നധിപന്‍.
اِيَّاكَ نَعْبُدُ وَاِيَّاكَ نَسْتَعِيْنُۗ ( الفاتحة: ٥ )
നിനക്കു മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
اِهْدِنَا الصِّرَاطَ الْمُسْتَقِيْمَ ۙ ( الفاتحة: ٦ )
ഞങ്ങളെ നീ നേര്‍വഴിയിലാക്കേണമേ.
صِرَاطَ الَّذِيْنَ اَنْعَمْتَ عَلَيْهِمْ ەۙ غَيْرِ الْمَغْضُوْبِ عَلَيْهِمْ وَلَا الضَّاۤلِّيْنَ ࣖ ( الفاتحة: ٧ )
നീ അനുഗ്രഹിച്ചവരുടെ വഴിയില്‍. നിന്റെ കോപത്തിന്നിരയായവരുടെയും പിഴച്ചവരുടെയും വഴിയിലല്ല.
القرآن الكريم: | الفاتحة |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | Al-Fatihah |
സൂറത്തുല്‍: | 1 |
ആയത്ത് എണ്ണം: | 7 |
ആകെ വാക്കുകൾ: | 27 |
ആകെ പ്രതീകങ്ങൾ: | 140 |
Number of Rukūʿs: | 1 |
Revelation Location: | മക്കാൻ |
Revelation Order: | 5 |
ആരംഭിക്കുന്നത്: | 0 |