And when affliction touches man, he calls upon Us, whether lying on his side or sitting or standing; but when We remove from him his affliction, he continues [in disobedience] as if he had never called upon Us to [remove] an affliction that touched him. Thus is made pleasing to the transgressors that which they have been doing. (Yunus [10] : 12)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മനുഷ്യനെ വല്ല വിപത്തും ബാധിച്ചാല്‍ അവന് നിന്നോ ഇരുന്നോ കിടന്നോ നമ്മോട് പ്രാര്ഥിച്ചുകൊണ്ടിരിക്കും. അങ്ങനെ അവനെ ആ വിപത്തില്‍ നിന്ന് നാം രക്ഷപ്പെടുത്തിയാല്‍ പിന്നെ അവനകപ്പെട്ട വിഷമസന്ധിയിലവന്‍ നമ്മോടു പ്രാര്‍ഥിച്ചിട്ടേയില്ലെന്ന വിധം നടന്നകലുന്നു. അതിരു കവിയുന്നവര്‍ക്ക് അവരുടെ ചെയ്തികള്‍ അവ്വിധം അലംകൃതമായി തോന്നുന്നു. (യൂനുസ് [10] : 12)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മനുഷ്യന് കഷ്ടത ബാധിച്ചാല്‍ കിടന്നിട്ടോ ഇരുന്നിട്ടോ നിന്നിട്ടോ അവന് നമ്മോട് പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ അവനില്‍ നിന്ന് നാം കഷ്ടത നീക്കികൊടുത്താല്‍, അവനെ ബാധിച്ച കഷ്ടതയുടെ കാര്യത്തില്‍ നമ്മോടവന്‍ പ്രാര്‍ത്ഥിച്ചിട്ടേയില്ല എന്ന ഭാവത്തില്‍ അവന് നടന്നു പോകുന്നു. അതിരുകവിയുന്നവര്‍ക്ക് അപ്രകാരം, അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു.
2 Mokhtasar Malayalam
അതിക്രമകാരിയായ മനുഷ്യന് രോഗമോ മറ്റ്കഷ്ടതയോ ബാധിച്ചാൽ വിനയാന്വിതനായി കേണുകൊണ്ട് കിടന്നിട്ടോ ഇരുന്നിട്ടോ നിന്നിട്ടോ ആ ഉപദ്രവം നീങ്ങാൻ വേണ്ടി നമ്മോട് പ്രാർത്ഥിക്കുന്നു. അങ്ങനെ, അവൻ്റെ പ്രാർത്ഥനക്ക് നാം ഉത്തരം നൽകുകയും അവനിൽ നിന്ന് നാം കഷ്ടത നീക്കികൊടുക്കുകയും ചെയ്താൽ, അവനെ ബാധിച്ച കഷ്ടതയുടെ കാര്യത്തിൽ നമ്മോടവൻ പ്രാർത്ഥിച്ചിട്ടേയില്ല എന്ന ഭാവത്തിൽ അവൻ നടന്നു പോകുന്നു. ഇങ്ങനെ തിരിഞ്ഞുകളയുന്നവർക്ക് അവരുടെ വഴികേടിൽ തുടരൽ അലങ്കാരമായി തോന്നുന്നത് പോലെ അവിശ്വാസവും പാപവും കാരണം അതിക്രമകാരികളായവർക്കും അവർ ചെയ്യുന്നത് അലങ്കാരമായി തോന്നുന്നു. അവർ അത് ഉപേക്ഷിക്കുകയില്ല.