Say, "Who provides for you from the heaven and the earth? Or who controls hearing and sight and who brings the living out of the dead and brings the dead out of the living and who arranges [every] matter?" They will say, "Allah," so say, "Then will you not fear Him?" (Yunus [10] : 31)
പ്രവാചകരേ! അല്ലാഹുവിൽ പങ്കുചേർക്കുന്നവരോട് പറയുക: മുകൾഭാഗത്തുനിന്നും മഴ വർഷിപ്പിച്ച് നിങ്ങൾക്ക് ആഹാരം നൽകുന്നത് ആരാണ്? ഭൂമിയിൽ നിന്നും ചെടികൾ മുളപ്പിച്ചും അതുൾക്കൊള്ളുന്ന ലോഹങ്ങളിലൂടെയും നിങ്ങൾക്ക് ഉപജീവനം നൽകുന്നത് ആരാണ്? ഇന്ദ്രിയത്തിൽ നിന്ന് മനുഷ്യനെയും മുട്ടയിൽ നിന്ന് പക്ഷിയെയും പോലെ ജീവനില്ലാത്തതിൽ നിന്ന് ജീവനുള്ളതും, പക്ഷിയിൽ നിന്ന് മുട്ടയും ജീവികളിൽ നിന്ന് ഇന്ദ്രിയത്തെയും പോലെ ജീവനുള്ളതിൽ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? ആകാശ ഭൂമികളുടെയും അവയിലുള്ള സൃഷ്ടികളുടെയും കാര്യങ്ങൾ നിയന്ത്രിക്കുന്നത് ആരാണ്? അതെല്ലാം ചെയ്യുന്നവൻ അല്ലാഹു ആണെന്ന് അവർ മറുപടി പറയും. അപ്പോൾ അവരോട് പറയുക: നിങ്ങൾക്കതറിയില്ലേ? എന്നിട്ടും അവൻ്റെ കൽപ്പനകൾ പാലിച്ചുകൊണ്ടും അവൻ വിരോധിച്ചവ വെടിഞ്ഞുകൊണ്ടും നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?