Skip to main content

وَلِكُلِّ اُمَّةٍ رَّسُوْلٌ ۚفَاِذَا جَاۤءَ رَسُوْلُهُمْ قُضِيَ بَيْنَهُمْ بِالْقِسْطِ وَهُمْ لَا يُظْلَمُوْنَ   ( يونس: ٤٧ )

walikulli ummatin
وَلِكُلِّ أُمَّةٍ
And for every nation
എല്ലാ സമുദായത്തിനുമുണ്ട്‌
rasūlun
رَّسُولٌۖ
(is) a Messenger
ഒരു (ഓരോ) റസൂല്‍
fa-idhā jāa
فَإِذَا جَآءَ
So when comes
എന്നിട്ട്‌ (അങ്ങിനെ) വന്നാല്‍
rasūluhum
رَسُولُهُمْ
their Messenger
അവരുടെ റസൂല്‍
quḍiya
قُضِىَ
it will be judged
തീരുമാനിക്ക (വിധിക്ക) പ്പെടും
baynahum
بَيْنَهُم
between them
അവര്‍ക്കിടയില്‍
bil-qis'ṭi
بِٱلْقِسْطِ
in justice
നീതി മുറയനുസരിച്ച്‌
wahum
وَهُمْ
and they
അവര്‍
lā yuẓ'lamūna
لَا يُظْلَمُونَ
(will) not be wronged
അക്രമിക്ക (അനീതി ചെയ്യ) പ്പെടുകയില്ല

Wa likulli ummatir Rasoolun fa izaa jaaa'a Rasooluhum qudiya bainahum bilqisti wa hum laa yuzlamoon (al-Yūnus 10:47)

English Sahih:

And for every nation is a messenger. So when their messenger comes, it will be judged between them in justice, and they will not be wronged. (Yunus [10] : 47)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഓരോ സമുദായത്തിനും ഓരോ ദൂതനുണ്ട്. അങ്ങനെ ഓരോ സമുദായത്തിലേക്കും അവരുടെ ദൂതന്‍ വന്നെത്തിയപ്പോള്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വകമായ വിധിത്തീര്‍പ്പുണ്ടാക്കി. അവര്‍ അല്‍പവും അനീതിക്കിരയായതുമില്ല. (യൂനുസ് [10] : 47)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഓരോ സമൂഹത്തിനും ഓരോ ദൂതനുണ്ട്‌. അങ്ങനെ അവരിലേക്കുള്ള ദൂതന്‍ വന്നാല്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വ്വം തീരുമാനമെടുക്കപ്പെടുന്നതാണ്‌.[1] അവരോട് അനീതി കാണിക്കപ്പെടുന്നതല്ല.

[1] ഈ വചനത്തിന് വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ നല്‍പ്പെട്ടിട്ടുണ്ട്. ഒന്ന്, ഓരോ സമൂഹവും പരലോകത്ത് ഹാജരാക്കപ്പെടുമ്പോള്‍ അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്‍ വന്ന് താന്‍ നിര്‍വ്വഹിച്ച പ്രബോധന ദൗത്യത്തിന് സാക്ഷ്യം വഹിക്കും. അതേത്തുടര്‍ന്ന് അവരിലെ വിശ്വാസികളുടെയും അവിശ്വാസികളുടെയും കാര്യത്തില്‍ അല്ലാഹു നീതിപൂര്‍വ്വം തീരുമാനമെടുക്കും. രണ്ട്, ഒരു ദൂതനെ അയച്ച് സത്യം വ്യക്തമാക്കിക്കൊടുത്തതിനു ശേഷമല്ലാതെ ഒരു സമൂഹത്തെയും അല്ലാഹു ശിക്ഷിക്കുകയില്ല. പ്രവാചകന്‍ വരുകയും, സത്യം അസന്നിഗ്ദ്ധമായി തെളിയിക്കപ്പെടുകയും ചെയ്തു കഴിഞ്ഞാല്‍ വിശ്വാസികളെ വിജയിപ്പിക്കുകയും, നിഷേധികളെ പരാജയപ്പെടുത്തുകയും ചെയ്തുകൊണ്ട് അല്ലാഹുവിൻ്റെ നീതിപൂര്‍വ്വകമായ തീരുമാനമുണ്ടാകും.