فَالْيَوْمَ نُنَجِّيْكَ بِبَدَنِكَ لِتَكُوْنَ لِمَنْ خَلْفَكَ اٰيَةً ۗوَاِنَّ كَثِيْرًا مِّنَ النَّاسِ عَنْ اٰيٰتِنَا لَغٰفِلُوْنَ ( يونس: ٩٢ )
Falyawma nunajjeeka bibadanika litakoona liman khalfaka Aayah; wa inna kaseeram minan naasi 'an aayaatinaa laghaafiloon (al-Yūnus 10:92)
English Sahih:
So today We will save you in body that you may be to those who succeed you a sign. And indeed, many among the people, of Our signs, are heedless. (Yunus [10] : 92)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിന്റെ ശേഷക്കാര്‍ക്ക് ഒരു പാഠമായിരിക്കാന്‍ വേണ്ടി ഇന്നു നിന്റെ ജഡത്തെ നാം രക്ഷപ്പെടുത്തും. സംശയമില്ല; മനുഷ്യരിലേറെപ്പേരും നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാണ്. (യൂനുസ് [10] : 92)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
എന്നാല്‍ നിന്‍റെ പുറകെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്‍റെ ശരീരത്തെ നാം രക്ഷപ്പെടുത്തിയെടുക്കുന്നതാണ്.[1] തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു.
[1] ഇസ്രാഈല്യർക്ക് ഫിർഔനിനോടുള്ള കടുത്ത ഭയം കാരണത്താൽ അവർക്ക് അവൻ മുങ്ങിമരിച്ചുവെന്ന് വിശ്വസിക്കാൻ സാധിച്ചില്ല. അപ്പോൾ അല്ലാഹുവിൻ്റെ കൽപനപ്രകാരം കടൽ അവൻ്റെ ശരീരത്തെ അവർക്ക് കാണാവുന്ന തരത്തിൽ ഉയർന്ന ഒരു സ്ഥലത്തേക്ക് തള്ളി എന്നാണ് ഈ ആയതിൻ്റെ തഫ്‌സീറിൽ മുൻഗാമികൾ പറഞ്ഞിട്ടുള്ളത്.