Skip to main content

فَلْيَعْبُدُوْا رَبَّ هٰذَا الْبَيْتِۙ  ( قريش: ٣ )

falyaʿbudū
فَلْيَعْبُدُوا۟
So let them worship
അതിനാല്‍ അവര്‍ ആരാധിക്കട്ടെ
rabba hādhā l-bayti
رَبَّ هَٰذَا ٱلْبَيْتِ
(the) Lord (of) this House
ഈ വീട്ടിന്റെ (മന്ദിരത്തിന്റെ) റബ്ബിനെ

Fal y'abudu rabba haazal-bait (Q̈urayš 106:3)

English Sahih:

Let them worship the Lord of this House, (Quraysh [106] : 3)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതിനാല്‍ ഈ കഅ്ബാമന്ദിരത്തിന്റെ നാഥന് അവര്‍ വഴിപ്പെടട്ടെ. (ഖുറൈശ് [106] : 3)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതിനാൽ ഈ ഭവനത്തിന്‍റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ.[1]

[1] അറേബ്യയിലെ അഭിജാതവിഭാഗമായിരുന്നു ഖുറൈശ് ഗോത്രം. ഈ ഗോത്രത്തിലെ ബനൂഹാശിം കുടുംബത്തിലാണ് നബി(ﷺ) പിറന്നത്. മക്കാനഗരിക്ക് അറബികള്‍ പവിത്രത കല്പിക്കുകയും അവിടെ കൈയ്യേറ്റവും യുദ്ധവും നടത്തുന്നത് നിഷിദ്ധമായി ഗണിക്കുകയും ചെയ്തിരുന്നതുകൊണ്ട് മക്കാനിവാസികളായ ഖുറൈശികള്‍ ആക്രമണങ്ങളില്‍ നിന്ന് സുരക്ഷിതരായിരുന്നു. വിശുദ്ധ കഅ്ബയുടെ പരിപാലകര്‍ എന്ന നിലയില്‍ ഖുറൈശികള്‍ക്ക് അറേബ്യയിലുടനീളം ആദരവും അംഗീകാരവും ലഭിച്ചിരുന്നതിനാല്‍ അവരുടെ കച്ചവട യാത്രകളും സുരക്ഷിതവും ലാഭകരവുമായിരുന്നു. ശൈത്യകാലത്ത് യമനിലേക്കും ഉഷ്ണകാലത്ത് സിറിയയിലേക്കുമുള്ള കച്ചവടയാത്രകളായിരുന്നു അവരുടെ പ്രധാന ഉപജീവനമാര്‍ഗം. ഈ വക സൗകര്യങ്ങളെല്ലാം അവര്‍ക്ക് ഇണക്കിക്കൊടുത്ത അല്ലാഹുവെ -വിശുദ്ധ കഅ്ബയുടെ റബ്ബിനെ- ആരാധിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്ന് അല്ലാഹു അവരെ ഉണര്‍ത്തുന്നു.