He said, "O Noah, indeed he is not of your family; indeed, he is [one whose] work was other than righteous, so ask Me not for that about which you have no knowledge. Indeed, I advise you, lest you be among the ignorant." (Hud [11] : 46)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു പറഞ്ഞു: ''നൂഹേ, നിശ്ചയമായും അവന് നിന്റെ കുടുംബത്തില്‍ പെട്ടവനല്ല. അവന് ദുര്‍വൃത്തിയാകുന്നു. അതിനാല്‍ യാഥാര്‍ഥ്യം എന്തെന്ന് നിനക്കറിയാത്ത കാര്യം നീ എന്നോടാവശ്യപ്പെടരുത്. അവിവേകികളില്‍ പെടരുതെന്ന് ഞാനിതാ നിന്നെ ഉപദേശിക്കുന്നു.'' (ഹൂദ് [11] : 46)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവന് (അല്ലാഹു) പറഞ്ഞു: നൂഹേ, തീര്‍ച്ചയായും അവന് നിന്റെ കുടുംബത്തില്‍ പെട്ടവനല്ല.[1] തീര്‍ച്ചയായും അവന് ശരിയല്ലാത്തത് ചെയ്തവനാണ്. അതിനാല്‍ നിനക്ക് അറിവില്ലാത്ത കാര്യം എന്നോട് ആവശ്യപ്പെടരുത്. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപോകരുതെന്ന് ഞാന്‍ നിന്നോട് ഉപദേശിക്കുകയാണ്.
[1] ഒരു പ്രവാചകൻ്റെ ബന്ധുക്കള്‍ കേവലം രക്തബന്ധമുളളവരല്ല, പ്രവാചകനില്‍ വിശ്വസിക്കുന്ന ആദര്‍ശബന്ധുക്കളാണ്.
2 Mokhtasar Malayalam
അല്ലാഹു നൂഹ് നബിയോട് പറഞ്ഞു: നൂഹേ, തീർച്ചയായും നീ രക്ഷപ്പെടുത്താൻ പറഞ്ഞ നിൻറെ മകൻ ഞാൻ രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത നിൻറെ കുടുംബത്തിൽ പെട്ടവനല്ല.കാരണം, അവൻ അവിശ്വാസിയാണ്. നൂഹേ, നിൻറെ ഈ ചോദ്യം നിനക്ക് യോജിക്കാത്ത പ്രവർത്തനമാണ്. താങ്കളെപ്പോലുള്ളവരുടെ പദവിക്ക് ചേർന്നതല്ല അത്. അതിനാൽ നിനക്ക് അറിവില്ലാത്ത കാര്യം എന്നോട് ആവശ്യപ്പെടരുത്. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപോകുന്നതിൽ നിന്നും ഞാൻ നിന്നെ താക്കീത് ചെയ്യുന്നു. അപ്പോൾ എൻ്റെ അറിവിനും യുക്തിക്കും എതിരായത് താങ്കൾ എന്നോട് ചോദിക്കും.